< Back
World
Subway offers free sandwiches if you do this
World

പേരു മാറ്റാമോ? ജീവിതകാലം മുഴുവൻ സാൻഡ്‌വിച്ച് ഫ്രീ; ഓഫറുമായി സബ്‌വേ

Web Desk
|
31 July 2023 6:29 PM IST

2022ൽ സബ്‌വേ എന്ന് ഏറ്റവും വലിപ്പത്തിൽ ശരീരത്തിൽ ടാറ്റൂ ചെയ്യുന്നവർക്കും സബ്‌വേ ഫ്രീ സാൻഡ് വിച്ചുകൾ പ്രഖ്യാപിച്ചിരുന്നു.

ജീവിതകാലം മുഴുവൻ ഫ്രീ സാൻഡ്‌വിച്ചുകൾ... അതും പ്രശസ്ത ഫൂഡ് ബ്രാൻഡായ സബ്‌വേയുടെ. അടിപൊളി ഓഫർ അല്ലേ... എന്നാൽ ഈ ഓഫർ ലഭിക്കണമെങ്കിൽ ഒരു കണ്ടീഷൻ ഉണ്ട്- നിയമപരമായി സബ്‌വേ എന്ന് പേരു മാറ്റണം.

യുഎസിലുള്ള സാൻഡ്‌വിച്ച് പ്രേമികൾക്കായി ആഗസ്റ്റ് 1 മുതൽ 4 വരെയാണ് സബ്‌വേ മത്സരം സംഘടിപ്പിക്കുന്നത്. 18 വയസ്സ് പൂർത്തിയായ SubwayNameChange.com. എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് പേര് മാറ്റാം. പേരു മാറ്റത്തിന് വേണ്ടി വരുന്ന എല്ലാ ചെലവുകളും സബ്‌വേ വഹിക്കും. ഔദ്യോഗികമായി സബ്‌വേ പേര് സ്വീകരിച്ച ഭാഗ്യശാലിയായ ഒരാൾക്ക് ജീവിതകാലം മുഴുവൻ ഹെൽത്തി സബ് വേ സാൻവിച്ചുകൾ ഫ്രീ.

50000 ഡോളറിന്റെ ഗിഫ്റ്റ് കാർഡുകളായാണ് ഓഫർ ലഭ്യമാവുക. ഇതിന് പുറമെ പേര് മാറ്റുന്നതിന് 750 ഡോളറും വിജയിക്ക് ലഭിക്കും. ഇതാദ്യമായല്ല ഇത്തരെ വെറൈറ്റി ഓഫറുകളുമായി സബ്‌വേ ഭക്ഷണപ്രേമികളെ ഞെട്ടിക്കുന്നത്. 2022ൽ സബ്‌വേ എന്ന് ഏറ്റവും വലിപ്പത്തിൽ ശരീരത്തിൽ ടാറ്റൂ ചെയ്യുന്നവർക്കും സബ്‌വേ ഫ്രീ സാൻഡ് വിച്ചുകൾ പ്രഖ്യാപിച്ചിരുന്നു.

Similar Posts