< Back
World

World
അഫ്ഗാനിൽ വിദേശികൾ താമസിക്കുന്ന ഹോട്ടലിനുനേരെ ആക്രമണം; 3 പേരെ വധിച്ച് താലിബാൻ
|12 Dec 2022 8:07 PM IST
ചൈനീസ് ഉദ്യോഗസ്ഥർ അഫ്ഗാനിലെത്തുമ്പോൾ സ്ഥിരമായി താമസിക്കാറുള്ള ഹോട്ടലാണ് കാബൂൾ ലോങ്ഗൻ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ വിദേശികൾ താമസിക്കുന്ന ഹോട്ടലിനുനേരെ ആയുധധാരികൾ നടത്തിയ ആക്രമണത്തിൽ മൂന്നുപേരെ വധിച്ചതായി താലിബാൻ. കാബൂളിലെ ഷഹ്റേ നൗ നഗരത്തിലെ കാബൂൾ ലോങ്ഗൻ ഹോട്ടലിൽ ഇന്ന് ഉച്ചയോടെയാണ് ആക്രമണമുണ്ടായത്.
ചൈനീസ് ഉദ്യോഗസ്ഥർ അഫ്ഗാനിലെത്തുമ്പോൾ സ്ഥിരമായി താമസിക്കാറുള്ള ഹോട്ടലാണ് കാബൂൾ ലോങ്ഗൻ. സുരക്ഷ സംബന്ധിച്ചുള്ള വിഷയങ്ങളിൽ ചൈനീസ് അംബാസഡർ അഫ്ഗാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തിയതിന്റെ പിറ്റേദിവസമാണ് ആക്രമണം.
ഹോട്ടലിന്‍റെ ജനൽവഴി ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതല്ലാതെ സംഭവത്തിൽ വിദേശികള്‍ ആര്‍ക്കും പരിക്കില്ലെന്ന് താലിബാൻ വക്താവ് സബീഹുല്ലാ മുജാഹിദ് അറിയിച്ചു.