< Back
World
കശ്മീരിലെ മുസ്‌ലിംകൾക്കായി സംസാരിക്കാൻ അവകാശമുണ്ടെന്ന് താലിബാൻ
World

കശ്മീരിലെ മുസ്‌ലിംകൾക്കായി സംസാരിക്കാൻ അവകാശമുണ്ടെന്ന് താലിബാൻ

Web Desk
|
3 Sept 2021 6:56 PM IST

എന്നാൽ ഒരു വിദേശ രാജ്യത്തിനെതിരെയും ആയുധമെടുക്കൽ തങ്ങളുടെ നയമല്ലെന്നും താലിബാൻ വക്താവ് പറഞ്ഞു.

കശ്മീർ ഉൾപ്പെടെ എവിടെയുമുള്ള മുസ്‌ലിംകൾക്കായി സംസാരിക്കാൻ അവകാശമുണ്ടെന്ന് താലിബാൻ. എന്നാൽ ഒരു വിദേശ രാജ്യത്തിനെതിരെയും ആയുധമെടുക്കൽ തങ്ങളുടെ നയമല്ലെന്നും താലിബാൻ വക്താവ് പറഞ്ഞു.

"ഞങ്ങൾ മുസ്‌ലിംകളായത് കൊണ്ട് തന്നെ ഇന്ത്യയിലെ കശ്മീരിലെയും മറ്റേത് രാജ്യത്തെയും മുസ്‌ലിംകൾക്കായി ശബ്ദമുയർത്താൻ ഞങ്ങൾക്ക് അവകാശമുണ്ട്." ബി.ബി.സി ഉർദുവിന് നൽകിയ അഭിമുഖത്തിൽ താലിബാൻ വക്താവ് സുഹൈൽ ഷഹീൻ പറഞ്ഞു.

" മുസ്‌ലിംകളും നിങ്ങളിൽ പെട്ടവരാണെന്നും നിങ്ങളുടെ പൗരന്മാരാണെന്ന കാര്യത്തിലും ഞങ്ങൾ ശബ്ദമുയർത്തും. നിങ്ങളുടെ നിയമങ്ങളിൽ അവർക്കും തുല്യ അവകാശമുണ്ട്." അദ്ദേഹം പറഞ്ഞതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. കശ്മീർ വിഷയത്തിൽ ഏതാനും ദിവസം മുൻപ് പറഞ്ഞ നിലപാടിൽ നിന്നുള്ള മാറ്റമാണ് താലിബാൻ വക്താവിന്റെ പുതിയ പ്രസ്താവന. കശ്മീർ ഇന്ത്യയുടെ ആഭ്യന്തരവും ഉഭയകക്ഷി പ്രശ്നമാണെന്നായിരുന്നു കാബൂൾ പിടിച്ചടക്കിയ ഉടനെ താലിബാന്റെ പ്രസ്താവന.

Related Tags :
Similar Posts