< Back
World
ടാൻസാനിയൻ താരം കിലി പോളിന് നേരെ അജ്ഞാതരുടെ ആക്രമണം
World

ടാൻസാനിയൻ താരം കിലി പോളിന് നേരെ അജ്ഞാതരുടെ ആക്രമണം

Web Desk
|
1 May 2022 6:15 PM IST

കിലി തന്നെയാണ് ഇൻസ്റ്റഗ്രാം പേജിലൂടെ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ആക്രമണത്തിൽ തനിക്ക് പരിക്കേറ്റിട്ടുണ്ടെന്നും ശരീരത്തിൽ അഞ്ച് തുന്നലുകൾ ഉണ്ടെന്നും കിലി പറഞ്ഞു.

ടാൻസാനിയ: സോഷ്യൽ മീഡിയ താരം കിലി പോളിന് നേരെ അജ്ഞാതരുടെ ആക്രമണം. വടിയും കത്തിയും ഉപയോഗിച്ചാണ് അക്രമികൾ കിലിയെ മർദിച്ചത്. അക്രമത്തെ ചെറുത്ത താരം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.

കിലി തന്നെയാണ് ഇൻസ്റ്റഗ്രാം പേജിലൂടെ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ആക്രമണത്തിൽ തനിക്ക് പരിക്കേറ്റിട്ടുണ്ടെന്നും ശരീരത്തിൽ അഞ്ച് തുന്നലുകൾ ഉണ്ടെന്നും കിലി പറഞ്ഞു. ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

'അഞ്ചംഗ സംഘം എന്നെ മർദിക്കുകയായിരുന്നു. എന്റെ വലതുകാലിന്റെ വിരലിന് പരിക്കേറ്റതിനെ തുടർന്ന് തുന്നലിട്ടിട്ടുണ്ട്. വടിയും കത്തിയുമുപയോഗിച്ചാണ് അവരെന്നെ അക്രമിച്ചത്. ഭാഗ്യവശാൽ ഞാൻ രക്ഷപ്പെടുകയായിരുന്നു. ദൈവത്തിന് നന്ദി, എല്ലാവരും എനിക്കു വേണ്ടി പ്രാർഥിക്കണം'-കിലി ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.

ഇന്ത്യൻ സിനിമകളിലെ ഗാനങ്ങളും മറ്റു ഡയലോഗുകളും അനുകരിക്കുന്ന ടാൻസാനിയൻ താരത്തിന് സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരിയിൽ കിലിയെ ടാൻസാനിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആദരിച്ചിരുന്നു.

Related Tags :
Similar Posts