< Back
World

World
ആസ്‌ത്രേലിയയിൽ വിവാഹപ്പാർട്ടി സഞ്ചരിച്ച ബസ് മറിഞ്ഞ് 10 മരണം
|12 Jun 2023 3:33 PM IST
മുപ്പത് വർഷത്തിനിടെ ആസ്‌ത്രേലിയയിലുണ്ടാകുന്ന ഏറ്റവും വലിയ അപകടമാണിതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്
സിഡ്‌നി: ആസ്‌ത്രേലിയയിൽ വിവാഹപ്പാർട്ടി സഞ്ചരിച്ച ബസ് മറിഞ്ഞ് 10 മരണം. സിഡ്‌നിയിലെ സെസ്‌നോക്കിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അപകടത്തിൽ 25ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
മുപ്പത് വർഷത്തിനിടെ ആസ്‌ത്രേലിയയിലുണ്ടാകുന്ന ഏറ്റവും വലിയ അപകടമാണിതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വാൻഡിൻ എസ്റ്റേറ്റ് വൈനറിയിലുള്ള വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവേ 36 അംഗ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെടുകയായിരുന്നു.
അപകടത്തിന്റെ യഥാർഥ കാരണം വ്യക്തമല്ല. സംഭവത്തെത്തുടർന്ന് ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടം നടക്കുന്ന സമയം പ്രദേശത്ത് കനത്ത മൂടൽമഞ്ഞ് ആയിരുന്നുവെന്നാണ് വിവരം. ഇതാണോ അപകടത്തിലേക്ക് നയിച്ചതെന്ന് കൂടുതൽ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.