< Back
World

World
കറാച്ചി പൊലീസ് ആസ്ഥാനത്ത് ഭീകരാക്രമണം; നിരവധി പൊലീസുകാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
|17 Feb 2023 10:21 PM IST
ആക്രമണം നടക്കുമ്പോൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തുണ്ടായിരുന്നു
കറാച്ചി: പാകിസ്‌താനിലെ കറാച്ചി പൊലീസ് ആസ്ഥാനത്ത് ഭീകരസംഘത്തിന്റെ ആക്രമണം. നിരവധി പൊലീസുകാർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇന്ന് രാത്രിയോടെയാണ് പാകിസ്‌താനെ നടുക്കിയ സംഭവമുണ്ടായത്. ആക്രമണം നടക്കുമ്പോൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം ആസ്ഥാനത്തുണ്ടായിരുന്നു. ഒരേ സമയം നിരവധി സ്ഫോടനങ്ങൾ സ്ഥലത്ത് നടന്നുവെന്നാണ് റിപ്പോർട്ടുകൾ.
നിരവധി പോലീസ് ഓഫീസുകൾ പ്രവർത്തിക്കുന്ന സ്ഥലമാണിത്. പ്രദേശത്ത് ശക്തമായ ഏറ്റുമുട്ടൽ തുടരുകയാണ്. ഭീകരർക്കായുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കി. സംഘത്തിൽ എത്ര പേരുണ്ടെന്ന് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.