< Back
World
നവവധുവിനെ കൊലപ്പെടുത്തിയ അമേരിക്കൻ സൈനികൻ പിടിയിൽ
World

നവവധുവിനെ കൊലപ്പെടുത്തിയ അമേരിക്കൻ സൈനികൻ പിടിയിൽ

Web Desk
|
14 Aug 2023 12:45 PM IST

21 കാരനായ സാരിയസ് ഹിൽഡാബ്രാന്റാണ് പിടിയിലായത്

അമേരിക്കയിൽ നവവധുവിനെ കൊലപ്പെടുത്തിയ അമേരിക്കൻ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. 21 കാരനായ സാരിയസ് ഹിൽഡാബ്രാന്റാണ് പിടിയിലായത്. സരിയ ഹിൽഡാബ്രാന്റ് (21) ആണ് കൊല്ലപ്പെട്ടത്.

സാരിയസ് സരിയയെ കൊലപ്പെടുത്തി അഴുക്കുചാലിൽ ഉപേക്ഷിക്കുകയായിരുന്നു. സാരിയയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്. കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് സരിയയെ കാണാതായത്. അതേസമയം സാരിയസ് സരിയയുടെ തിരോധാനത്തെക്കുറിച്ച് വളരെ നിരാശജനകമായ രീതിയിൽ ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തിരുന്നു.

സാരിയസിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകം, തെളിവുകൾ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയതായി ആങ്കറേജ് പൊലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. സംഭവത്തിൽ സരിയയുടെ അമ്മ നടുക്കം രേഖപ്പെടുത്തി, മകൾ മരിച്ചെന്ന് അറിയുന്നത് വരെ മകളെ കണ്ടുപിടിക്കാൻ സാരിയസ് തന്റെ കൂടെയുണ്ടായിരുന്നുവെന്ന് അവർ പറഞ്ഞു.

Similar Posts