< Back
World

World
ചാൾസ് ഇനി ബ്രിട്ടന്‍റെ രാജാവ്; കിരീടധാരണാച്ചടങ്ങ് പൂർത്തിയായി
|6 May 2023 3:53 PM IST
വിവിധ രാജ്യങ്ങളിൽനിന്ന് 4000 അതിഥികളാണ് ചടങ്ങിനെത്തിയത്.
ലണ്ടൻ: ബ്രിട്ടനിൽ ചാൾസ് മൂന്നാമന്റെ കിരീടധാരണാച്ചടങ്ങ് പൂർത്തിയായി. കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. ബക്കിങ്ഹാം കൊട്ടാരത്തിൽനിന്ന് ചാൾസും ഭാര്യ കാമിലയും വെസ്റ്റ് മിൻസ്റ്റർ ആബിയിലെത്തിയിരുന്നു.
വിവിധ രാജ്യങ്ങളിൽനിന്ന് 4000 അതിഥികളാണ് ചടങ്ങിനെത്തിയത്. ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ഭാര്യ സുദേഷ് ധൻകർ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ആസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ന്യൂസിലന്റ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ്, യു.എസ് ഗായിക കാറ്റി പെറി തുടങ്ങി നിരവധിപേരാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.