< Back
World

World
സ്റ്റാർലൈനർ പേടകം ഇന്ന് ഭൂമിയിലെത്തും; തിരിച്ചുവരവിൽ സുനിതാ വില്യംസും ബുച്ച് വിൽമോറുമില്ല
|7 Sept 2024 6:21 AM IST
ഇന്ത്യൻ സമയം രാവിലെ ഒമ്പതരയോടെ പേടകം ഭൂമിയിലെത്തും
കാലിഫോർണിയ: ബോയിങ് സ്റ്റാർലൈനർ പേടകത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വേർപ്പെടുത്തി. ഇന്ത്യൻ സമയം രാവിലെ ഒമ്പതരയോടെ പേടകം ഭൂമിയിലെത്തും. മെക്സിക്കോയിലെ വൈറ്റ് സാന്റ് സ്പേസിലാകും പേടകമിറക്കുക.
ബഹിരാകാശ യാത്രികരായ സുനിതാ വില്യംസും ബുച്ച് വിൽമോറുമില്ലാതെയാണ് സ്റ്റാർലൈനർ ഭൂമിയിലേക്ക് തിരിച്ചെത്തുന്നത്. ഇരുവരും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ തുടരും.