< Back
World

World
പുതുവത്സരത്തിലേക്ക് മിഴിതുറന്ന് ലോകം; 2023 ആദ്യം പിറന്നത് കിരിബാത്തി, സമോവ, ടോംഗ ദ്വീപുകളിൽ
|31 Dec 2022 6:23 PM IST
ന്യൂസിലാന്റിലും പുതുവർഷമെത്തി
പുതുവർഷത്തെ വരവേറ്റ് ലോകം. കിരിബാത്തി, സമോവ, ടോംഗ ദ്വീപുകളിലാണ് 2023 ആദ്യം പിറന്നത്. ന്യൂസിലാന്റിലും പുതുവർഷമെത്തി. കോവിഡ് ഭീതി ഒഴിഞ്ഞതിനാൽ പുതുവത്സരത്തെ ആഘോഷമായാണ് ലോകം വരവേൽക്കുന്നത്. അമേരിക്കയിലെ ബേക്കർ ദ്വീപിലാണ് പുതുവർഷം അവസാനമെത്തുക.
പടക്കം പൊട്ടിച്ചും വമ്പിച്ച ലൈറ്റ് ഷോയുമായാണ് ന്യൂസിലാൻഡ് പുതുവർഷത്തെ വരവേറ്റത്. ഓക്ക്‌ലാൻഡിൽ സ്‌കൈ ടവറിന് താഴെ ആളുകൾ തടിച്ചുകൂടി.