< Back
World
Thief who broke into Sikh mans 7-Eleven gets punched, video from US goes viral
World

സിഖുകാരന്റെ സെവൻ ഇലവനിൽ കയറിയ കള്ളന് കിട്ടിയത് പെരും തല്ല്, യുഎസിൽ നിന്നുള്ള വീഡിയോ വൈറൽ

Web Desk
|
3 Aug 2023 6:07 PM IST

സിഗരറ്റ് ഉത്പന്നങ്ങളാണ് കള്ളൻ മോഷ്ടിക്കാൻ ശ്രമിച്ചത്

കാലിഫോർണിയ: യു.എസിലെ കടകളിൽ ഉടമകളുടെ നെഞ്ചിടിപ്പേറ്റി മോഷണവും കൊള്ളയും വർധിച്ചുവരികയാണ്. ഉടമയും ജീവനക്കാരും അതിക്രമത്തിനിരയാകുന്ന നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. എന്നാൽ ഈയിടെ പ്രചരിച്ചത് മറ്റൊരു തരം വീഡിയോയാണ്. കാലിഫോർണിയയിൽ സിഖുകാരൻ നടത്തുന്ന സെവൻ ഇലവനിലെത്തിയ കള്ളൻ സാധനങ്ങൾ വലിയൊരു ബക്കറ്റിലാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്നതും സിഖുകാരനും സഹായിയും ചേർന്ന് ഇയാളെ അടിച്ചൊതുക്കുന്നതുമാണ് പുതിയ വീഡിയോയിലുള്ളത്. മാസ്‌ക് ധരിച്ചെത്തിയ കള്ളൻ ജീവനക്കാരെ ആദ്യം ഭീഷണിപ്പെടുത്തുന്നതും വീഡിയോയിലുണ്ട്.

സിഗരറ്റ് ഉത്പന്നങ്ങളാണ് കള്ളൻ മോഷ്ടിക്കാൻ ശ്രമിച്ചത്. എന്നാൽ കൊണ്ടുപോകുന്നതിന് മുമ്പ് കടയിലുള്ളവർ തടയുകയായിരുന്നു.

Thief who broke into Sikh man's 7-Eleven gets punched, video from US goes viral

Similar Posts