< Back
World
പോരാട്ടത്തിന് പിന്തുണ: ജോര്‍ദാന്‍ അതിര്‍ത്തി മറികടന്ന് ഫലസ്തീനില്‍ പ്രവേശിച്ച് ആയിരങ്ങള്‍
World

പോരാട്ടത്തിന് പിന്തുണ: ജോര്‍ദാന്‍ അതിര്‍ത്തി മറികടന്ന് ഫലസ്തീനില്‍ പ്രവേശിച്ച് ആയിരങ്ങള്‍

Web Desk
|
15 May 2021 2:29 PM IST

ചരിത്രത്തിലാദ്യമായാണ് ജോര്‍ദാന്‍ അതിര്‍ത്തി കടന്ന് ഒരു പ്രതിഷേധ സംഘം ഫലസ്തീനില്‍ പ്രവേശിക്കുന്നത്

ഇസ്രായേല്‍ അധിനിവേശ പോരാട്ടത്തിനെതിരെ പ്രതിഷേധവുമായി ജോര്‍ദാനില്‍ നിന്ന് ആയിരങ്ങളടങ്ങുന്ന സംഘം ഫലസ്തീനില്‍ പ്രവേശിച്ചു. ജോര്‍ദാന്‍ താഴ്വരയിലൂടെ ഫലസ്തീന്‍-ജോര്‍ദാന്‍ അതിര്‍ത്തി മറികടന്നാണ് സംഘം എത്തിയത്. ചരിത്രത്തിലാദ്യമായാണ് ജോര്‍ദാന്‍ അതിര്‍ത്തി കടന്ന് ഒരു പ്രതിഷേധ സംഘം ഫലസ്തീനില്‍ പ്രവേശിക്കുന്നതെന്ന് മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.

ദിവസങ്ങളായി ഫലസ്തീനില്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേലന്റെ അക്രമത്തിനെതിരെയാണ് ജനങ്ങള്‍ മാര്‍ച്ചുമായി അതിര്‍ത്തിയിലേക്ക് നീങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ കൂടിയുള്ള ആഹ്വാനപ്രകാരമാണ് ജനം പൊടുന്നനെ ഒത്തുകൂടിയതെന്നും ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ അധിനിവേശത്തിനെതിരെ നടപടിയെടുക്കണമെന്ന് സംഘം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഫലസ്തീന്‍, ജോര്‍ദാന്‍ പതാകകളുമേന്തി എത്തിയ സംഘം ഗസക്കും ഹമാസിനും അനുകൂലമായി മുദ്രാവാക്യങ്ങള്‍ മുഴക്കി. ഇസ്രായേലുമായുള്ള എല്ലാ ഉടമ്പടിയും ജോര്‍ദാന്‍ സര്‍ക്കാര്‍ പിന്‍വലിക്കണം. പ്രതിഷേധ സൂചകമായി ഇസ്രായേല്‍ പ്രതിനിധിയെ പുറത്താക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

Similar Posts