< Back
World

World
മ്യാൻമാർ ഖനിയിലെ മണ്ണിടിച്ചിൽ: മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു
|23 Dec 2021 1:06 PM IST
നിയമവിരുദ്ധമായി ഖനനം ചെയ്യാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്
വടക്കൻ മ്യാൻമാറിലെ ജേഡ് രത്‌ന ഖനിയിലുണ്ടായ മണ്ണിടിച്ചിലിൽ പെട്ട മൂന്നുപേരുടെ മൃതദേഹം കൂടി കണ്ടെടുത്തു.കച്ചിൻ സംസ്ഥാനത്തെ പാകന്ത് മേഖലയിൽ ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അപകടം.
പരിക്കേറ്റ 25 പേരെ ആശുപത്രയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 50 ഓളം പേർ ഇനിയും അവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങികിടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇവരെ ജീവനോടെ പുറത്തെത്തിക്കാൻ കഴിയില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം. മണ്ണിടിച്ചിലിൽ പലരും താഴെയുള്ള തടാകത്തിലേക്ക് ഒഴുകിപ്പോയത്. ഇവർക്കായി തടാകത്തിലും തെരച്ചിൽ നടക്കുന്നുണ്ട്.
നിയമവിരുദ്ധമായി ഖനനം ചെയ്യാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. ലോകത്തെ ജേഡ് രത്‌ന കല്ലുകളുടെ പ്രധാന ഉറവിടമാണ് മ്യാൻമാർ.