< Back
World
യുഎസില്‍ തിരിച്ചുവരവ് നടത്തി ടിക് ടോക്ക്
World

യുഎസില്‍ തിരിച്ചുവരവ് നടത്തി ടിക് ടോക്ക്

Web Desk
|
20 Jan 2025 12:02 PM IST

ടിക്ക് ടോക്കിന്റെ ഉടമസ്ഥാവകാശത്തിൽ 50 ശതമാനം അമേരിക്കയ്ക്ക് ലഭിക്കണമെന്ന് ട്രംപ്

വാഷിങ്ടൺ : 47ാമത് യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേൽക്കാനിരിക്കെയാണ് ടിക് ടോക് വീണ്ടുമെത്തുന്നത്. ടിക്ക് ടോക്കിന്റെ ഉടമസ്ഥാവകാശത്തിൽ 50 ശതമാനം അമേരിക്കയ്ക്ക് ലഭിക്കുമെങ്കില്‍ സേവനം വീണ്ടും ആരംഭിക്കാമെന്നാണ് ട്രംപ് അറിയിച്ചത്. ഇതിന് പിന്നാലെയാണ് യുഎസിൽ ടിക് ടോക്ക് സേവനം പുനരാരംഭിക്കുന്നത്.

രാജ്യത്തിന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപിച്ച് ജനുവരി 19നാണ് ഷോർട് വീഡിയോ പ്ലാറ്റഫോമായ ടിക് ടോകിന് യുഎസിൽ നിരോധനമേര്‍പ്പെടുത്തിയിരുന്നത്. ജനുവരി 20ന് ടിക് ടോക്കിന് അവസരം കൊടുത്ത് ട്രംപ് എത്തി. ടിക് ടോക്കിനെ രക്ഷിക്കണമെന്നായിരുന്നു ട്രംപ് പറഞ്ഞത്. ഫെഡറൽ ഉത്തരവിൽ നിന്ന് രക്ഷ നേടാൻ, ടിക് ടോക്കിന് ഒരു പുതിയ ഡീലുണ്ടാക്കാൻ സമയം കൊടുക്കാൻ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു. കൂടാതെ, ടിക്ക് ടോക്കിന്റെ 50 ശതമാനം ഉടമസ്ഥാവകാശം യുഎസിന് വേണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും അങ്ങനെ ചെയ്താൽ ആപ്പിൻ്റെ മൂല്യം ട്രില്യൺ വരെ ഉയരുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.

ടിക് ടോക്കിനെ അമേരിക്കയിൽ നിലനിർത്തുന്ന ഒരു ദീർഘകാല പരിഹാരത്തിനായി പ്രസിഡൻ്റ് ട്രംപുമായി യോജിച്ച് പ്രവർത്തിക്കുമെന്നാണ് ടിക് ടോക്ക് കമ്പനി ഇതിനോട് പ്രതികരിച്ചത്. അമേരിക്കയില്‍ ടിക് ടോക്ക് സേവനം തിരികെകൊണ്ട് വന്നതിന് പ്രസിഡന്റ് ട്രംപിനോട് നന്ദിയും പറഞ്ഞു.

Similar Posts