< Back
World

World
ലാന്റിംഗിനിടെ ടയർ പൊട്ടി; എയർ ഇന്ത്യ എക്‌സ്പ്രസ് യാത്ര വൈകുന്നു
|24 May 2022 1:54 PM IST
എയർ ഇന്ത്യ എക്സ്പ്രസ്സ് IX 1321 വിമാനമാണ് അപകടത്തിൽ പെട്ടത്
റിയാദ്: ലാന്റിംഗിനിടെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് സർവീസ് തടസ്സപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസിന്റെ യാത്ര വൈകുന്നു. കോഴിക്കോട് നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ലാൻഡിങിനിടെ ടയർ പൊട്ടിത്തെറിച്ചത്. തിങ്കളാഴ്ച രാത്രി 11നായിരുന്നു സംഭവം. എയർ ഇന്ത്യ എക്സ്പ്രസ്സ് IX 1321 വിമാനമാണ് അപകടത്തിൽ പെട്ടത്.
റിയാദിൽ നിന്ന് കോഴിക്കോടേക്ക് രാത്രി 11:45 ന് മടങ്ങേണ്ട വിമാനമായിരുന്നിത്. അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല. വിമാനം സർവീസ് സംബന്ധിച്ച തീരുമാനം ഇതുവരെ വന്നിട്ടില്ല.
Tire ruptured during landing; Air India Express flight delayed