< Back
World

World
കടലിനടിയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു;ടോംഗോയിൽ സുനാമി മുന്നറിയിപ്പ്
|15 Jan 2022 6:24 PM IST
ടോംഗോയിലെ എല്ലാ മേഖലകളിലും മുന്നറിയിപ്പ് ബാധകമാണെന്ന് ടോംഗോ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു
തെക്കൻ പസഫിക്കിലെ ടോംഗോ ദ്വീപിൽ സുനാമി മുന്നറിയിപ്പ്. കടലിനടിയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ടോംഗോയിലെ എല്ലാ മേഖലകളിലും മുന്നറിയിപ്പ് ബാധകമാണെന്ന് ടോംഗോ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തീരദേശ പ്രദേശങ്ങളിൽ തിരമാലകൾ ആഞ്ഞടിക്കുന്ന വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ടോംഗോ രാജാവായ ടുപോ ആറാമനെ തീരത്തിനടുത്തുള്ള അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ നിന്ന് പൊലീസും സൈനികരും ചേർന്ന് ഒഴിപ്പിച്ചതായി ദ്വീപിലെ ബിസിനസ് വാർത്താ സൈറ്റ് റിപ്പോർട്ട് ചെയ്തു.
സുനാമിക്ക് സമാനമായ തിരകൾ ഉയരാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് പൊലീസും ദുരന്തനിവാരണ സേനയും അറിയിച്ചിട്ടുണ്ട്.
Stay safe everyone 🇹🇴 pic.twitter.com/OhrrxJmXAW
— Dr Faka'iloatonga Taumoefolau (@sakakimoana) January 15, 2022