< Back
World
Tornadoes kill at least 21 in US states of Missouri and Kentucky
World

യുഎസിലെ മിസ്സൗറി, കെന്റക്കി സംസ്ഥാനങ്ങളിൽ ചുഴലിക്കാറ്റ്; 21 മരണം

Web Desk
|
17 May 2025 9:47 PM IST

കെന്റക്കിയിൽ 14 പേരും മിസ്സൗറിയിൽ ഏഴുപേരുമാണ് മരിച്ചത്.

മിസ്സൗറി: അമേരിക്കയിലെ മിസ്സൗറി, കെന്റക്കി സംസ്ഥാനങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ 21 പേർ മരിച്ചു. വെള്ളിയാഴ്ച രാത്രിയുണ്ടായ ചുഴലിക്കാറ്റിൽ കെന്റക്കിയിൽ 14 പേർ മരിച്ചതായി ഗവർണർ ആൻഡി ബെഷിയർ പറഞ്ഞു. മിസ്സൗറിൽ ഏഴുപേരാണ് മരിച്ചത്. കെട്ടിടങ്ങൾക്കകത്ത് കുടുങ്ങിക്കിടക്കുന്ന ആളുകൾക്കായി തിരച്ചിൽ തുടരുകയാണ്.

ചുഴലിക്കാറ്റിൽ നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റതായി കെന്റക്കി അധികൃതർ പറഞ്ഞു. മിസ്സൗറിയിൽ 5,000ൽ കൂടുതൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി മേയർ കാര സ്‌പെൻസർ പറഞ്ഞു. ''ഞങ്ങളുടെ നഗരം ഇന്ന് രാത്രി വലിയ ദുഃഖത്തിലായിരുന്നു. ആളപായവും നാശനഷ്ടങ്ങളും ശരിക്കും ഭയപ്പെടുത്തുന്നതായിരുന്നു''-മേയർ പറഞ്ഞു.

സെന്റ് ലൂയീസിന്റെ 209 കിലോമീറ്റർ തെക്ക് സ്‌കോട്ട് കൗണ്ടിയിൽ മറ്റൊരു ചുഴലിക്കാറ്റിൽ രണ്ടുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

Related Tags :
Similar Posts