< Back
World
മെക്സിക്കോയില്‍ ചരക്കു തീവണ്ടി ഇന്ധന ടാങ്കറിലിടിച്ചു; നിരവധി വീടുകള്‍ക്ക് തീ പിടിച്ചു: വീഡിയോ
World

മെക്സിക്കോയില്‍ ചരക്കു തീവണ്ടി ഇന്ധന ടാങ്കറിലിടിച്ചു; നിരവധി വീടുകള്‍ക്ക് തീ പിടിച്ചു: വീഡിയോ

Web Desk
|
21 Oct 2022 10:34 AM IST

ആളപായമോ പരിക്കുകളോ ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമല്ല

മെക്സിക്കോ സിറ്റി: സെന്‍ട്രല്‍ മെക്സിക്കോയില്‍ ചരക്കു തീവണ്ടി ഇന്ധന ടാങ്കറിലിടിച്ചു വന്‍ അപകടം. ഇടിയുടെ ആഘാതത്തിലുണ്ടായ തീപിടിത്തത്തില്‍ ഡസന്‍ കണക്കിന് വീടുകള്‍ക്ക് തീപിടിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വ്യാഴാഴ്ചയാണ് സംഭവം. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്ന് അഗ്വാസ്കലിന്‍റസ് സംസ്ഥാന സർക്കാർ അറിയിച്ചു. ആളപായമോ പരിക്കുകളോ ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമല്ല.

Similar Posts