< Back
World
Prime Minister Justin Trudeau,Hardeep Singh Nijjar,US ambassador to Canada, David Cohen,ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജര്‍,കാനഡ,കാനഡ-ഇന്ത്യ, നിജ്ജറിന്റെ കൊലപാതകം,
World

നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാരുടെ പങ്ക്; വിവരങ്ങൾ ലഭിച്ചെന്ന് കാനഡയിലെ യു.എസ് അംബാസഡർ

Web Desk
|
24 Sept 2023 2:23 PM IST

അന്താരാഷ്ട്ര രഹസ്യാന്വേഷണ സഖ്യമായ 'ഫൈവ് ഐസ്' സംഘമാണ് വിവരം കൈമാറിയത്

ഒട്ടാവ: ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാരുടെ പങ്ക് സംബന്ധിച്ച വിവരങ്ങൾ കാനഡക്ക് ലഭിച്ചിട്ടുണ്ടെന്ന് കാനഡയിലെ യു.എസ് അംബാസഡർ ഡേവിഡ് കോഹൻ. അന്താരാഷ്ട്ര രഹസ്യാന്വേഷണ സഖ്യമായ 'ഫൈവ് ഐസ്' സംഘമാണ് വിവരം കൈമാറിയത്. ഇതിന് പിന്നാലെയാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ ഇന്ത്യക്കെതിരെ ആരോപണം ഉന്നയിച്ചതെന്നും അംബാസഡർ ഡേവിഡ് കോഹൻ പറഞ്ഞു.

ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകൾ ഇന്ത്യക്ക് കൈമാറിയിരുന്നതായാണ് ജസ്റ്റിൻ ട്രൂഡോ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. തെളിവുകൾ കൈമാറിയിട്ടില്ലെന്ന ഇന്ത്യയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ട്രൂഡോ ഇക്കാര്യം വെളിപ്പെടുത്തിയത്. പാസ്പോർട്ട് സേവനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം തുടരുമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ അറിയിച്ചു.

അന്വേഷണത്തിൽ ലഭിച്ച തെളിവുകൾ ആഴ്ചകൾക്ക് മുൻപ് ഇന്ത്യക്ക് കൈമാറിയിരുന്നുവെന്നാണ് ട്രൂഡോ പറഞ്ഞത്. ഇക്കാര്യത്തിൽ ഇന്ത്യയുടെ ഭാഗത്തു നിന്നും അനുകൂലമായ പ്രതികരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രൂഡോ പ്രതീക്ഷ പ്രകടിപ്പിച്ചു. നിജ്ജർ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ നടത്തുന്ന അന്വേഷണത്തിൽ സഹകരിക്കണമെന്ന്അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ ഇന്ത്യയോട് ആവശ്യപ്പെട്ടു. അന്വേഷണത്തിൽ അമേരിക്ക സഹകരിക്കുന്നതായും സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യ കൂടി നടപടികളുമായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബ്ലിങ്കൻ പറഞ്ഞു. ഇന്ത്യയുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയ കാര്യവും അദ്ദേഹം വ്യക്തമാക്കി.

Similar Posts