< Back
World
പാട്ടും ഡാൻസുമായി ട്രംപും ബൈഡനും; വൈറലായി എഐ വീഡിയോ
World

പാട്ടും ഡാൻസുമായി ട്രംപും ബൈഡനും; വൈറലായി എഐ വീഡിയോ

Web Desk
|
14 Nov 2024 9:51 PM IST

എക്സിൽ ഇതിനോടകം 9.7 മില്യൺ പേരാണ് വീഡിയോ കണ്ടത്

വാഷിങ്ടൺ: അമേരിക്കയിലെ രാഷ്ട്രീയ എതിരാളികളാണ് നിലവിലെ പ്രസിഡൻ്റ് ജോ ​ബൈഡനും നിയുക്ത പ്രസിഡൻ്റ് ഡോണൾഡ് ട്രംപും. തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ട്രംപ് ബൈഡനുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂണിലെ വാശിയേറിയ പ്രസിഡൻഷ്യൽ ഡിബേറ്റിനു ശേഷം ആദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. ഈ ഡിബേറ്റിനു പിന്നാലെയായിരുന്നു പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ‌ നിന്ന് ബൈഡൻ പിൻമാറിയത്.

എന്നാൽ സമൂഹമാധ്യമങ്ങളിൽ ചർച്ച ഇതൊന്നുമല്ല. ഇരുവരും ഒരുമിച്ച് കളിചിരിയുമായി നടക്കുന്ന ഒരു എഐ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. എക്സിൽ ഇതിനോടകം 9.7 മില്യൺ പേരാണ് വീഡിയോ കണ്ടത്. വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തുന്ന ബൈഡനും ട്രംപുമാണ് വീഡിയോയുടെ തുടക്കത്തിൽ.

തുടർന്ന് ഇരുവരും പലപല വിനോദങ്ങളിൽ ഏർപ്പെടുന്നത് കാണാം. ഒരുമിച്ച് ഐസ്ക്രീം കഴിക്കുന്നു, ബൈക്ക് റൈഡ്, കുതിരസവാരി, പാട്ട്, ഡാൻസ് അങ്ങനെ ഇരുവരും ഉല്ലസിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

Related Tags :
Similar Posts