< Back
World
നെതന്യാഹുവിനെതിരായ മോശം പരാമർശമുള്ള പോസ്​റ്റ്​ വീണ്ടും പങ്കുവെച്ച്​ ട്രംപ്​
World

നെതന്യാഹുവിനെതിരായ മോശം പരാമർശമുള്ള പോസ്​റ്റ്​ വീണ്ടും പങ്കുവെച്ച്​ ട്രംപ്​

Web Desk
|
10 Jan 2025 11:34 AM IST

ഇരുവരും സൗഹൃദപരമായി ചർച്ച നടത്തിയെന്ന് നെതന്യാഹു അവകാശപ്പെട്ടതിന് പിന്നാലെയാണ് ട്രംപിന്റെ പോസ്​റ്റ്​ വരുന്നത്​

വാഷിങ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരായ മോശം പരാമർശം അടങ്ങിയ വിഡിയോ വീണ്ടും പങ്കുവെച്ച്​ നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് പോസ്​റ്റ്​ പങ്കുവെച്ചത്​. നെതന്യാഹുവിനെ 'ആഴമുള്ള ഇരുണ്ട മകൻ' എന്നാണ്​ വിഡിയോയിൽ വിശേഷിപ്പിക്കുന്നത്.

നെതന്യാഹു യുഎസ് വിദേശനയത്തിൽ കൃത്രിമം കാണിക്കുന്നുണ്ടെന്നും മിഡിൽ ഈസ്റ്റിൽ അനന്തമായ യുദ്ധങ്ങൾ നടത്തുകയാണെന്നും സാമ്പത്തിക വിദഗ്ധൻ ജെഫ്രി ഡി സാച്ച്സ് ആരോപിക്കുന്ന വീഡിയോയാണ്​ ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കിട്ടത്​. ബന്ദി ചർച്ചകളെക്കുറിച്ചും സിറിയൻ നയത്തെക്കുറിച്ചും ഇരുവരും വളരെ സൗഹൃദപരമായി ചർച്ച നടത്തിയെന്ന് നെതന്യാഹു അവകാശപ്പെട്ടതിന് പിന്നാലെയാണ് ട്രംപിന്റെ പോസ്​റ്റ്​ വരുന്നത്​.

1995 മുതൽ ഹമാസിനെയും ഹിസ്ബുള്ളയെയും ആക്രമിച്ച്, അവരെ പിന്തുണയ്ക്കുന്ന ഇറാഖ്, ഇറാൻ, സിറിയ എന്നീ രാജ്യങ്ങളെ ഇല്ലാതാക്കാനാണ് നെതന്യാഹു ശ്രമിക്കുന്നതെന്ന് സാച്ച്സ് വിഡിയോയിൽ ആരോപിക്കുന്നുണ്ട്​. ഇതിലാണ്​ നെതന്യാഹുവിനെതിരെ മോശം പരാമർശമുള്ളത്​. എന്നാൽ, നെതന്യാഹുവിനെതിരായ വിഡിയോ ഇപ്പോൾ പങ്കിടാനുള്ള ട്രംപിന്റെ ഉദ്ദേശ്യം വ്യക്തമല്ല.

അധികാരത്തിലേറും മുമ്പ് മുഴുവൻ ഇസ്രായേൽ ബന്ദികളേയും വിട്ടയക്കണമെന്ന് കഴിഞ്ഞ ദിവസം ട്രംപ് ആവശ്യപ്പെട്ടിരുന്നു. വീണ്ടും ചുമതലയേല്‍ക്കുമ്പോഴും അവര്‍ തിരിച്ചെത്തിയില്ലെങ്കില്‍ പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുമെന്നായിരുന്നു ഹമാസിന് ട്രംപ് മുന്നറിയ്പ്പ് നൽകിയത്.

Similar Posts