< Back
World
Tunisian soccer fans unveil massive banner hailing slain Hamas chief Sinwar
World

തുനീഷ്യൻ ഫുട്‌ബോൾ ലീഗിൽ യഹ്‌യാ സിൻവാറിന്റെ കൂറ്റൻ ബാനർ ഉയർത്തി ആരാധകർ

Web Desk
|
7 Jan 2025 2:17 PM IST

2023 ഒക്ടോബർ 16നാണ് ഇസ്രായേലുമായുള്ള ഏറ്റുമുട്ടലിനിടെ ഹമാസ് തലവനായിരുന്ന സിൻവാർ കൊല്ലപ്പെട്ടത്.

തുനീഷ്യൻ ഫുട്‌ബോൾ ലീഗിൽ ഹമാസ് തലവനായിരുന്ന യഹ്‌യാ സിൻവാറിന്റെ കൂറ്റൻ ബാനർ ഉയർത്തി ആരാധകർ. ഇതോയിലെ സ്‌പോർട്ടീവ് ദു സഹൽ ആരാധകരാണ് ഗ്യാലറിയിൽ ബാനർ ഉയർത്തിയത്.

ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന്റെ ബുദ്ധകേന്ദ്രം സിൻവാർ ആയിരുന്നു. ഇസ്മാഈൽ ഹനിയ്യയെ ഇസ്രായേൽ വധിച്ചതിന് പിന്നാലെയാണ് സിൻവാർ ഹമാസ് മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടത്. 2023 ഒക്ടോബർ 16നാണ് ഇസ്രായേലുമായുള്ള ഏറ്റുമുട്ടലിനിടെ സിൻവാർ കൊല്ലപ്പെട്ടത്.

2024ലെ അറബ് പേഴ്സണാലിറ്റി ഓഫ് ദി ഇയർ പുരസ്‌കാരവും സിൻവാറിന് ലഭിച്ചിരുന്നു. ഈജിപ്ഷ്യൻ ന്യൂസ് നെറ്റ്വർക്കായ റാസ്ദ് നടത്തിയ വോട്ടെടുപ്പിലാണ് യഹ്യാ സിൻവാറിനെ ജനങ്ങൾ തിരഞ്ഞെടുത്തത്. മൂന്നുലക്ഷം പേരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. വോട്ടെടുപ്പിൽ പങ്കെടുത്തവരിൽ 85% പേരും 2024ലെ അറബ് വ്യക്തിത്വമായി സിൻവാറിനെയാണ് തിരഞ്ഞെടുത്തത്.

Similar Posts