< Back
World

World
തുര്‍ക്കി പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക്
|15 May 2023 6:52 AM IST
ആദ്യഘട്ട വോട്ടെടുപ്പിൽ ഒരുസ്ഥാനാർഥിക്കും 51 ശതമാനം വോട്ടുകൾ നേടാനായില്ല
അങ്കാറ: തുർക്കിയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്കും ജയിക്കാനുള്ള വോട്ടുകൾ ലഭിച്ചില്ല. നിലവിലെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനാണ് ഏറ്റവും കൂടുതൽ വോട്ട് നേടിയത്. 97 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ ഉർദുഗാന് 49.37 ശതമാനവും കെമാൽ കെച്ദാറോളുവിന് 44.94 ശതമാനവും വോട്ടുകളും ലഭിച്ചു. ആദ്യഘട്ട വോട്ടെടുപ്പിൽ ഒരുസ്ഥാനാർഥി 51 ശതമാനം വോട്ടുകൾ നേടണം ജയിക്കാൻ.ഇല്ലെങ്കിൽ രണ്ടാംഘട്ട വോട്ടെടുപ്പിലേക്ക് നീങ്ങും എന്നതാണ് തുർക്കിയിലെ തെരഞ്ഞെടുപ്പ് നിയമം. ഈ മാസം 28 നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്.