< Back
World
താലിബാനുമായി ചര്‍ച്ച നടത്താന്‍ യു.എ.ഇ സംഘം കാബൂളിലേക്ക്
World

താലിബാനുമായി ചര്‍ച്ച നടത്താന്‍ യു.എ.ഇ സംഘം കാബൂളിലേക്ക്

Web Desk
|
3 Sept 2021 3:49 PM IST

അതിനിടെ കാബൂള്‍ വിമാനത്താവളം ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ഇന്ന് മുതല്‍ ആഭ്യന്തര സര്‍വീസുകളാണ് ആരംഭിക്കുക. അന്താരാഷ്ട്ര സര്‍വീസുകള്‍ ഏതാനും ദിവസത്തിനുള്ളില്‍ ആരംഭിക്കും.

താലിബാനുമായി ചര്‍ച്ച നടത്താന്‍ യു.എ.ഇ പ്രതിനിധി സംഘം കാബൂളിലേക്ക് തിരിച്ചു. യു.എ.ഇ പ്രതിനിധികള്‍ അല്‍പസമയത്തിനകം കാബൂള്‍ വിമാനത്താവളത്തിലെത്തും.

അതിനിടെ കാബൂള്‍ വിമാനത്താവളം ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ഇന്ന് മുതല്‍ ആഭ്യന്തര സര്‍വീസുകളാണ് ആരംഭിക്കുക. അന്താരാഷ്ട്ര സര്‍വീസുകള്‍ ഏതാനും ദിവസത്തിനുള്ളില്‍ ആരംഭിക്കും.

ഓഗസ്റ്റ് 31നാണ് യു.എസ് സൈന്യം അഫ്ഗാനില്‍ നിന്ന് മടങ്ങിയത്. ഖത്തറിന്റെ സഹായത്തോടെയാണ് താലിബാന്‍ കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തിപ്പിക്കുന്നത്. അതിനിടെ അഫ്ഗാനിസ്ഥാനില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വരുമെന്ന് താലിബാന്‍ വക്താവിനെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

Similar Posts