< Back
World
പാൽപ്പുഴ കണ്ടിട്ടുണ്ടോ? അതിവിടെ ബ്രിട്ടനിലുണ്ട്!
World

പാൽപ്പുഴ കണ്ടിട്ടുണ്ടോ? അതിവിടെ ബ്രിട്ടനിലുണ്ട്!

Web Desk
|
18 April 2021 2:32 PM IST

നിരവധി പേരാണ് ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചത്

പാൽപ്പുഴയെന്നത് മലയാളി പാട്ടിലൊക്കെ കേട്ടു പരിചയിച്ചതാണ്. സത്യത്തിൽ അങ്ങനെയൊരു പുഴയുണ്ടോ? ഉണ്ടോ എന്ന് പറയാൻ നമ്മൾ ശങ്കിക്കുമെങ്കിലും ഉണ്ടെന്ന് ബ്രിട്ടീഷുകാർ പറയും! വെയിൽസ് ലാൻവർഡയിലെ ഡുലൈസ് നദിയാണ് കുറച്ചു നേരത്തേക്കു മാത്രം അക്ഷരാർത്ഥത്തിൽ പാൽപ്പുഴയായി മാറിയത്.

സംഗതിയിതാണ്, നദിക്കരികിലൂടെ പോകുകയായിരുന്ന പാൽ ടാങ്കർ മറിഞ്ഞ് വെള്ളത്തിലേക്ക് പാലൊഴുകി. പാലൊഴുകുന്നത് പോലെയാണ് നദിലൂടെ വെള്ളമൊഴുകിപ്പോയത് എന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തം.

വെള്ളത്തിന്റെ ഗതിക്കിടെ ചെറിയ വെള്ളച്ചാട്ടവും പാൽപ്പുഴ സൃഷ്ടിച്ചു. മെയ് ലവിസ് എന്ന ട്വിറ്റര്‍ ഉപഭോക്താവാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. നിരവധി പേരാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഷെയര്‍ ചെയ്തത്. വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് ആളുകൾ പങ്കുവയ്ക്കുന്നത്.

Related Tags :
Similar Posts