< Back
World
റഷ്യ-യുക്രൈൻ സമാധാന സമ്മേളനം ജിദ്ദയിൽ; ഇന്ത്യയും ചൈനയുമടക്കം 30 രാജ്യങ്ങൾ പങ്കെടുക്കുന്നു
World

റഷ്യ-യുക്രൈൻ സമാധാന സമ്മേളനം ജിദ്ദയിൽ; ഇന്ത്യയും ചൈനയുമടക്കം 30 രാജ്യങ്ങൾ പങ്കെടുക്കുന്നു

Web Desk
|
5 Aug 2023 11:32 PM IST

റഷ്യയുടെ പ്രതിനിധികൾ യോ​ഗത്തിൽ പങ്കെടുക്കുന്നില്ല.

ജിദ്ദ: റഷ്യ - യുക്രെയ്ൻ പ്രതിസന്ധി പരിഹരിക്കാന്‍ മധ്യസ്ഥ ശ്രമവുമായി സൗദി വിളിച്ചു ചേർത്ത യോഗം തുടങ്ങി. ഇന്ത്യയും ചൈനയുമടക്കം 30 രാജ്യങ്ങൾ ജിദ്ദയിലെ പ്രത്യേക സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുൾപ്പെടെ വിവിധ രാജ്യങ്ങളുടെ സുരക്ഷാ ഉപദേഷ്ടാക്കളും പ്രതിനിധികളും യോഗത്തിൽ സംബന്ധിക്കുന്നുണ്ട്. ഇന്ത്യയുടേയും ചൈനയുടേയും സാന്നിധ്യം അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധനേടിയിട്ടുണ്ട്. റഷ്യയുടെ പ്രതിനിധികൾ യോ​ഗത്തിൽ പങ്കെടുക്കുന്നില്ല. റഷ്യയിൽ യുദ്ധം നടക്കുന്ന സാ​​ഹചര്യത്തിൽ യോ​ഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് നേരത്തെ റഷ്യ അറിയിച്ചിരുന്നു.

Similar Posts