< Back
World
വൃത്തിയുള്ള പരിസ്ഥിതി മനുഷ്യാവകാശമാക്കി യു.എൻ പ്രമേയം; വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്ന് ഇന്ത്യ
World

വൃത്തിയുള്ള പരിസ്ഥിതി മനുഷ്യാവകാശമാക്കി യു.എൻ പ്രമേയം; വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്ന് ഇന്ത്യ

Web Desk
|
8 Oct 2021 10:27 PM IST

ഇന്ത്യക്ക് പുറമെ റഷ്യ, ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളാണ് വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്നത്

വൃത്തിയും ആരോഗ്യവുമുള്ള പരിസ്ഥിതി മനുഷ്യാവകാശമാക്കി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ. കോസ്റ്ററിക്ക, മാലദ്വീപ്, മൊറോക്കോ, സ്ലോവേനിയ, സ്വിറ്റ്‌സർലൻഡ്, എന്നീട് രാജ്യങ്ങൾ സംയുക്തമായി മുന്നോട്ട് വെച്ച പ്രമേയം 43 അംഗരാജ്യങ്ങളുടെ പിന്തുണയോടെ പാസായി. ഇന്ത്യയുൾപ്പെടെ നാല് രാജ്യങ്ങൾ വോട്ടെടുപ്പിൽ വിട്ട് നിന്നു.

നിയമപരമായ സാധുതയില്ലെങ്കിലും ആഗോള തലത്തിൽ തന്നെ പാരിസ്ഥിതിക വിഷയങ്ങളിൽ സുപ്രധാനമായ കാൽവെപ്പ് തന്നെയാണ് യു.എൻ പ്രമേയം. പ്രമേയത്തിന് വൻ പിന്തുണയാണ് കൗൺസിലിൽ ലഭിച്ചത്. ഇന്ത്യക്ക് പുറമെ റഷ്യ, ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളാണ് വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്നത്. പ്രമേയ രൂപീകരണ ചർച്ചകളിൽ കടുത്ത വിമർശനാത്മക നിലപാടെടുത്ത ബ്രിട്ടൻ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. 47 അംഗ കൗൺസിലിൽ നിലവിൽ അമേരിക്ക അംഗമല്ല.

വായു മലിനീകരണം പോലുള്ള പരിസ്ഥിതി പ്രശ്നങ്ങൾ മൂലം ലോകത്ത് വർഷം തോറും 13.7 ദശലക്ഷം പേർ മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നത്.

Related Tags :
Similar Posts