< Back
World
ഹമാസ് തെരഞ്ഞെടുക്കപെട്ട രാഷ്ട്രീയ ശക്തിയാണ്, കൊലപാതകികളുടെ കൂട്ടമല്ല ഐക്യരാഷ്ട്രസഭ വക്താവ് ഫ്രാൻസെസ്ക അൽബനീസ്
World

'ഹമാസ് തെരഞ്ഞെടുക്കപെട്ട രാഷ്ട്രീയ ശക്തിയാണ്, കൊലപാതകികളുടെ കൂട്ടമല്ല' ഐക്യരാഷ്ട്രസഭ വക്താവ് ഫ്രാൻസെസ്ക അൽബനീസ്

Web Desk
|
19 Aug 2025 8:57 AM IST

മേഖലയിലെ ഏറ്റവും ജനാധിപത്യപരമായ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചതിന് ശേഷമാണ് ഹമാസ് അധികാരത്തിലെത്തിയതെന്ന് ഫ്രാൻസെസ്ക അൽബനീസ് പറഞ്ഞു

ഗസ്സ: ഹമാസിനെ കൊലപാതകികളുടെ കൂട്ടമായിട്ടല്ല, മറിച്ച് ഒരു നിയമാനുസൃത രാഷ്ട്രീയ പ്രസ്ഥാനമായി അംഗീകരിക്കണമെന്ന് അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ മനുഷ്യാവകാശങ്ങളെ കൈകാര്യം ചെയ്യുന്ന യുഎൻ പ്രത്യേക വക്താവ് ഫ്രാൻസെസ്ക അൽബനീസ് പറഞ്ഞു. ഗസ്സയിൽ ഹമാസ് ഒരു പ്രധാന ഭരണപരവും സേവനപരവുമായ പങ്ക് വഹിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. മേഖലയിലെ ഏറ്റവും ജനാധിപത്യപരമായ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചതിന് ശേഷമാണ് ഹമാസ് അധികാരത്തിലെത്തിയതെന്നും ഫ്രാൻസെസ്ക അൽബനീസ് പറഞ്ഞു.

ഹമാസിന്റെ പങ്കിനെക്കുറിച്ച് ശരിയായ ധാരണയില്ലാതെയാണ് പലരും അതിനെക്കുറിച്ചുള്ള മുഖ്യധാരാ വിവരണങ്ങൾ ആവർത്തിക്കുന്നതെന്ന് അൽബനീസ് ചൂണ്ടിക്കാട്ടി. ഹമാസ് സ്‌കൂളുകൾ, പൊതു സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവ സ്ഥാപിച്ചിട്ടുണ്ടെന്നും ഗസ്സയിൽ യഥാർത്ഥ അധികാരിയായി സ്വയം നിലകൊള്ളുന്നുണ്ടെന്നും അവർ എടുത്തുപറഞ്ഞു.

'വിവിധ ആഖ്യാനങ്ങളിൽ പലപ്പോഴും ചിത്രീകരിക്കപ്പെടുന്നതുപോലെ ഹമാസ് കൊലപാതകികളുടെയോ കനത്ത ആയുധധാരികളായ പോരാളികളുടെയോ ഒരു സംഘമല്ല.' ഹമാസിനെ ഒരു തീവ്രവാദ സംഘടനയായി മാത്രം ചിത്രീകരിക്കുന്നതിനെ നിരാകരിച്ചുകൊണ്ട് അൽബനീസ് പ്രസ്താവിച്ചു. പ്രമുഖ ആയുധ, സാങ്കേതിക സ്ഥാപനങ്ങൾ ഉൾപ്പെടെ 60 ലധികം അന്താരാഷ്ട്ര കോർപ്പറേഷനുകൾ ഗസ്സയിലെ ഇസ്രായേലി സൈനിക പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കുകയും വെസ്റ്റ് ബാങ്കിലെ കുടിയേറ്റങ്ങളെ പിന്തുണക്കുകയും ചെയ്യുന്നതായി യുഎൻ വക്താവ് മുമ്പ് ആരോപിച്ചിരുന്നു. ഗസ്സയിൽ ഇപ്പോൾ നടക്കുന്ന സാഹചര്യത്തെ 'വംശഹത്യയുടെ പ്രചാരണം' എന്നാണ് അൽബനീസ് വിശേഷിപ്പിച്ചത്.


Similar Posts