< Back
World
അത്രയ്ക്കങ്ങ് വലുതാകേണ്ട, ക്രിസ്റ്റ്യാനോക്കായി ബ്രൂണോയെ ചെറുതാക്കി യുണൈറ്റഡ്
World

അത്രയ്ക്കങ്ങ് വലുതാകേണ്ട, ക്രിസ്റ്റ്യാനോക്കായി ബ്രൂണോയെ ചെറുതാക്കി യുണൈറ്റഡ്

Sports Desk
|
9 Sept 2021 9:41 PM IST

2020 ജനുവരിയിൽ ടീമിലെത്തിയത് മുതൽ ബ്രൂണോ ഫെർണാണ്ടസ് ക്ലബ്ബിന്റെ പ്രധാന താരമാണ്, ക്രിസ്റ്റിയാനോയുടെ വരവോടെ ഇതിനാണ് മാറ്റമുണ്ടാകുന്നത്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രഫോഡിലെ പോസ്റ്ററിൽ ക്രിസ്റ്റിയാനോ റൊണാൾഡോക്ക് വേണ്ടി ബ്രൂണോ ഫെർണാണ്ടസിന്റെ ചിത്രം ചെറുതാക്കി. 2020 ജനുവരിയിൽ ടീമിലെത്തിയത് മുതൽ ബ്രൂണോ ഫെർണാണ്ടസ് ചുകന്ന ചെകുത്താന്മാരുടെ പ്രധാന താരമാണ്. എന്നാൽ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ വരവോടെ ഇതിനാണ് മാറ്റമുണ്ടാകുന്നത്.

ക്ലബ്ബിന്റെ പോസ്റ്ററുകളിൽ ഏറ്റവും ഉയർത്തിക്കാട്ടിയിരുന്ന ഈ മിഡ്ഫീൽഡർ ക്രിസ്റ്റിയാനോയുടെ വരവോടെ രണ്ടാം സ്ഥാനത്താകും.

പോസ്റ്ററിൽ ക്രിസ്റ്റിയാനോയുടെ ഫോട്ടോ വലുതും ഫെർണാണ്ടസിന്റേത് ചെറുതുമായത് ഇതിന്റെ സൂചനയാണ്.

ക്രിസ്റ്റിയാനോ ക്ലബ്ബിലെത്തിയത് ഏറെ ആവേശമാണ് നൽകുന്നതെന്ന് പോർച്ചുഗൽ ടീമിലെ സഹതാരം കൂടിയായ ഫെർണാണ്ടസ് പറഞ്ഞിരുന്നു.

അദ്ദേഹത്തിന് ഏതുതരത്തിൽ കളിക്കാനാകുമെന്ന് നമുക്ക് അറിയാമെന്നും ക്രിസ്റ്റിയാനോയെ പോലെ നമ്മുടെ ലക്ഷ്യവും വിജയമാണെന്നും അദ്ദേഹത്തിന്റെ സാന്നിധ്യത്തോടെ നാം ലക്ഷ്യത്തിന് അടുത്താണെന്നും ഫെർണാണ്ടസ്് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആഴ്ച അയർലാൻറിനെതിരെ ഇരുവരും കളിച്ച പോർച്ചുഗൽ ടീം 2-1 ന് വിജയം നേടിയിരുന്നു.

Similar Posts