< Back
World
ഇറാൻ- യുഎസ് യുദ്ധമൊഴിവാക്കാൻ മസ്‌കത്തിൽ ചർച്ച തുടരുന്നു
World

ഇറാൻ- യുഎസ് യുദ്ധമൊഴിവാക്കാൻ മസ്‌കത്തിൽ ചർച്ച തുടരുന്നു

Web Desk
|
6 Feb 2026 6:57 PM IST

യാഥാർഥ്യ ബോധ്യത്തോടെയുള്ള കരാറാണ് ആഗ്രഹിക്കുന്നതെന്നും സൈനിക ഭീഷണിയിലൂടെ പ്രശ്‌നപരിഹാരം സാധ്യമാകില്ലെന്നും ഇറാൻ വ്യക്തമാക്കി

മസ്‌കത്ത്: ഇറാനും യുഎസും തമ്മിലുള്ള യുദ്ധം ഒഴിവാക്കാൻ ഒമാൻ തലസ്ഥാനമായ മസ്‌കത്തിൽ ചർച്ച തുടരുന്നു. ചർച്ചയിൽ തങ്ങളുടെ നിലപാടുകൾ അറിയിച്ചതായി ഇറാൻ വ്യക്തമാക്കി. യുഎസിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഒമാൻ വിദേശകാര്യ മന്ത്രി ബദർ സുവൈദിയും തമ്മിലുള്ള ചർച്ച തുടരുകയാണ്. ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള ചർച്ച സാധ്യമാകുമോ എന്നാണ് മധ്യസ്ഥ രാജ്യങ്ങൾ ഇപ്പോൾ ആരായുന്നത്.

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ഛി, യുഎസ് പശ്ചമേഷ്യൻ പ്രതിനിധി സ്റ്റിവ് വിറ്റ്‌കോഫ്, വൈറ്റ്ഹൗസ് ഉപദേശകനും ട്രംപിന്റെ മരുമകനുമായ ജറദ് കുഷ്‌നർ എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ച. യാഥാർഥ്യ ബോധ്യത്തോടെയുള്ള കരാറാണ് ആഗ്രഹിക്കുന്നതെന്നും സൈനിക ഭീഷണിയിലൂടെ പ്രശ്‌നപരിഹാരം സാധ്യമാകില്ലെന്നും ഇറാൻ വ്യക്തമാക്കി.

യുറേനിയം സമ്പുഷ്ടീകരണം നിർത്തിവെക്കണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് യുഎസ് ഉന്നയിക്കുന്നത്. എന്നാൽ ഇതിനോട് ഇറാൻ എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. ചർച്ച പുരോഗമിക്കുന്നതിനിടെ പുതിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷിക്കുന്നതിന്റെ വീഡിയോ ഇറാൻ പുറത്തുവിട്ടു. ഏത് വിധേനയും യുദ്ധം ഒഴിവാക്കുക എന്ന ലക്ഷ്യത്തിലാണ് അറബ് രാഷ്ട്രങ്ങൾ. തങ്ങൾക്ക് എതിരായ ഏത് ആ്ക്രമണവും മേഖലയിൽ വലിയ യുദ്ധത്തിന് കാരണമാകുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

Similar Posts