< Back
World

World
'പോപ്പ് ആവാൻ ആഗ്രഹമുണ്ട്'; അടുത്ത പോപ്പ് ആരാവുമെന്ന ചോദ്യത്തിന് ട്രംപിന്റെ മറുപടി
|30 April 2025 7:08 PM IST
പോപ്പ് ആവാൻ ഒരു അവസരം ലഭിച്ചാൽ തന്റെ പ്രഥമ പരിഗണന അതിനായിരിക്കുമെന്നും ട്രംപ് പറഞ്ഞു.
മിഷിഗൺ: പോപ്പ് ആവാൻ ആഗ്രഹമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അടുത്ത പോപ്പ് ആരാവുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അങ്ങനെയൊരു അവസരം ലഭിച്ചാൽ തന്റെ പ്രഥമ പരിഗണന അതിനായിരിക്കുമെന്നും ട്രംപ് പറഞ്ഞു.
പുതിയ പോപ്പ് ആരാകണമെന്നതിൽ തനിക്ക് പ്രത്യേക താത്പര്യമില്ലെന്നും ട്രംപ് പറഞ്ഞു. ന്യൂയോർക്കിൽ നിന്നുള്ള ആളാണെങ്കിൽ വളരെ സന്തോഷമാണ്. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും ട്രംപ് പറഞ്ഞു.