< Back
World
Sammy Berko

സമി ബര്‍ക്കോ മാതാപിതാക്കളോടൊത്ത്

World

മരിച്ചെന്ന് സ്ഥിരീകരിച്ച 16കാരന്‍ രണ്ടു മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക്; അന്തംവിട്ട് ഡോക്ടര്‍മാര്‍

Web Desk
|
21 April 2023 8:35 PM IST

സമി ബര്‍ക്കോ എന്ന കൗമാരക്കാരനാണ് പുതുജീവിതം ലഭിച്ചത്

വാഷിംഗ്ടണ്‍: ഹൃദയാഘാതം മൂലം മരിച്ച 16 കാരന്‍ രണ്ടു മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നു. യു.എസിലെ ടെക്സസിലാണ് ഈ അത്ഭുതസംഭവം നടന്നത്. സമി ബര്‍ക്കോ എന്ന കൗമാരക്കാരനാണ് പുതുജീവിതം ലഭിച്ചത്.


ജനുവരി 7ന് റോക്ക് ക്ലൈംബിംഗിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ബര്‍ക്കോയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് ദി ഇന്‍ഡിപെന്‍ഡന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജിമ്മിലെ ജീവനക്കാരും ഡോക്ടര്‍മാരും തുടര്‍ച്ചയായി കുട്ടിക്ക് സിപിആര്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ബര്‍ക്കോ മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബത്തെ മരണവിവിരം അറിയിക്കുകയും ചെയ്തു. മകന് വിട ചൊല്ലാന്‍ മൃതദേഹത്തിനോട് അടുത്തേക്ക് ചെന്നപ്പോള്‍ ബര്‍ക്കോയുടെ ശരീരം അനങ്ങുന്നതായി ഭര്‍ത്താവിന്‍റെ ശ്രദ്ധയില്‍ പെട്ടുവെന്ന് മാതാവ് ജെന്നിഫര്‍ ബര്‍ക്കോ പറഞ്ഞു. കുട്ടിക്ക് ജീവനുണ്ടെന്ന കണ്ട ആശുപത്രി അധികൃതരും ഞെട്ടി. തങ്ങള്‍ക്ക് ഇത്തരമൊരു അനുഭവം ആദ്യമായിട്ടാണെന്നും മരിച്ചെന്നു സ്ഥിരീകരിച്ച് അഞ്ചു മിനിറ്റിനു ശേഷം ഒരാള്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത് അപൂര്‍വമാണെന്നും പാരാമെഡിക് ജീവനക്കാര്‍ പറഞ്ഞു.

''അവന്‍റെ ഹൃദയമിടിപ്പ് കേട്ടപ്പോഴുള്ള അനുഭവം പറഞ്ഞറിയിക്കാനാവില്ല. ഞങ്ങള്‍ അവിടെ തന്നെ നിന്നു. അവന്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് തോന്നി'' ബര്‍ക്കോയുടെ അമ്മ പറഞ്ഞു. മരണത്തില്‍ നിന്നും തിരിച്ചുവന്ന ബര്‍ക്കോയ്ക്ക് കുറച്ചു നേരത്തേക്ക് ഒന്നും ഓര്‍മയുണ്ടായിരുന്നില്ല.

Related Tags :
Similar Posts