< Back
World

World
റഷ്യയുമായി സൈനിക സഹകരണം തുടരുന്ന ഇറാനെ ഒറ്റപ്പെടുത്തണമെന്ന് യു.എസ്
|18 Feb 2023 11:13 PM IST
ഇറാൻ ആണവ കരാർ പുനഃസ്ഥാപിക്കാനുള്ള ചർച്ചാ സാധ്യത ഇതോടെ മങ്ങുകയാണ്
റഷ്യയുമായി സൈനിക സഹകരണം തുടരുന്ന ഇറാനെ ഒറ്റപ്പെടുത്തണമെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ. ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളോട് ഇതു സംബന്ധിച്ച് ചർച്ച നടത്തിയതായും അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി പറഞ്ഞു. അന്താരാഷ്ട്ര ആണവോർജ സമിതിയുടെ ഭാഗമായി ഇറാനുമായുള്ള സഹകരണം ഉപേക്ഷിക്കാനും ഈ രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടു.
ഇറാൻ ആണവ കരാർ പുനഃസ്ഥാപിക്കാനുള്ള ചർച്ചാ സാധ്യത ഇതോടെ മങ്ങുകയാണ്. റഷ്യയുടെ യുക്രൈയിൻ യുദ്ധം ഒരു വർഷം പിന്നിടുന്നതിന്റെ ഭാഗമായാണ് റഷ്യക്കും ഇറാനും എതിരെ അമേരിക്ക നിലപാട് കടുപ്പിക്കുന്നത്.
US wants to isolate Iran, which continues its military cooperation with Russia