< Back
World
റഷ്യയെ സഹായിച്ചാൽ തിരിച്ചടി നേരിടേണ്ടി വരും;ചൈനയ്ക്ക് അമേരിക്കയുടെ താക്കീത്
World

റഷ്യയെ സഹായിച്ചാൽ തിരിച്ചടി നേരിടേണ്ടി വരും;ചൈനയ്ക്ക് അമേരിക്കയുടെ താക്കീത്

Web Desk
|
18 March 2022 8:39 AM IST

യുക്രൈയ്‌നിലെ റഷ്യയുടെ നടപടിയെ അപലപിക്കാനോ അധിനിവേശമെന്ന് വിളിക്കാനോ ചൈന തയ്യാറായിട്ടില്ല

റഷ്യയുടെ യുക്രൈയ്ൻ അധിനിവേശം തുടരുന്നതിനിടെ വിമർശനവുമായി യു.എസ്. അധിനിവേശത്തിന്റെ തുടക്കം മുതൽ റഷ്യക്കൊപ്പം നിലയുറപ്പിച്ച ചൈനക്കെതിരെയാണ് യു.എസിന്റെ രോഷപ്രകടനം. റഷ്യയെ സഹായിക്കുന്നതിന് ചൈനയെ യു.എസ് താക്കീത് ചെയ്തു.

യുദ്ധഭൂമിയിലെ തിരിച്ചടികളും പാശ്ചാത്യ രാജ്യങ്ങളുടെ ശിക്ഷാപരമായ ഉപരോധങ്ങളും ഉണ്ടായിരുന്നിട്ടും പുടിൻ വിട്ടുവീഴ്ച മനോഭാവം കാണിച്ചിട്ടില്ല. യുദ്ധം തുടരുകയാണ്. റഷ്യയുടെ സമ്പദ്വ്യവസ്ഥക്ക് കനത്ത തിരിച്ചടി നേരിട്ടാൽ ചൈന സഹായിക്കുമെന്ന് പുടിന്റെ സർക്കാർ പ്രതീക്ഷിക്കുന്നതായി വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

യുക്രൈയ്‌നിലെ റഷ്യയുടെ നടപടിയെ അപലപിക്കാനോ അധിനിവേശമെന്ന് വിളിക്കാനോ ചൈന തയ്യാറായിട്ടില്ല.അതേസമയം, യുക്രൈയ്‌നിൽ ഇതുവരെ 2,032 സാധാരണക്കാർക്ക് ദുരന്തം അനുഭവിക്കേണ്ടിവന്നതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.780 പേർ കൊല്ലപ്പെടുകയും 1,252 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏകദേശം 32 ലക്ഷം സാധാരണക്കാർ, കൂടുതലും സ്ത്രീകളും കുട്ടികളും, ഇപ്പോൾ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തതായും ഐക്യരാഷ്ട്രസഭ അറിയിച്ചു.

Related Tags :
Similar Posts