< Back
World
ശിരസ് ചേർത്തുനിൽക്കുന്ന യുവതികൾക്കിടയിലൂടെ പറന്ന് കയ്യിലിരുന്ന് പരുന്ത്; 7 മില്യണലധികം പേര്‍ കണ്ട അമ്പരിപ്പിക്കുന്ന കാഴ്ച
World

ശിരസ് ചേർത്തുനിൽക്കുന്ന യുവതികൾക്കിടയിലൂടെ പറന്ന് കയ്യിലിരുന്ന് പരുന്ത്; 7 മില്യണലധികം പേര്‍ കണ്ട അമ്പരിപ്പിക്കുന്ന കാഴ്ച

Web Desk
|
25 Jun 2022 8:41 AM IST

കണ്ടാല്‍ കണ്ണിമ ചിമ്മാതെ കാണാന്‍ തോന്നുന്ന വീഡിയോ ഇതുവരെ ഏഴു മില്യണിലധികം പേരാണ് കണ്ടത്

കടല്‍ പോലെ അത്ഭുതങ്ങളുടെ കലവറയാണ് സോഷ്യല്‍മീഡിയയും. ഒന്നു കണ്ണോടിച്ചാല്‍ അതിശയിപ്പിക്കുന്ന കാഴ്ചകള്‍ ഒരുപാടുണ്ടാകും. അത്തരത്തിലൊരു കാഴ്ച കണ്ട് അന്തംവിട്ടിരിക്കുകയാണ് കാഴ്ചക്കാര്‍.ശിരസ് ചേര്‍ത്തുനില്‍ക്കുന്ന യുവതികള്‍ക്കിടയിലൂടെ ഒരു പരുന്ത് പറന്നടുക്കുന്നതും മറ്റൊരാളുടെ കയ്യിലിരിക്കുന്നതുമാണ് വീഡിയോ. കണ്ടാല്‍ കണ്ണിമ ചിമ്മാതെ കാണാന്‍ തോന്നുന്ന വീഡിയോ ഇതുവരെ ഏഴു മില്യണിലധികം പേരാണ് കണ്ടത്.

വീഡിയോയില്‍ രണ്ടു യുവതികള്‍ പരസ്പരം ശിരസ് ചേര്‍ത്തു നില്‍ക്കുന്നതുകാണാം. കുറച്ചകലെ നിന്നും പറന്നുവരുന്ന പരുന്ത് ശിരസുകള്‍ക്കിടയിലെ വിടവിലൂടെ കടന്നുവരുന്നതു കാണാം. ഒന്നങ്ങോട്ടോ ഇങ്ങോട്ടോ ചായാതെയും ചരിയാതെയും വര വരച്ചപോലെയാണ് പരുന്ത് പറന്നുവരുന്നതും ഒരാളുടെ കയ്യിലിരിക്കുന്നതും. വിഡിയോയിൽ ഒരു വ്യക്തി പരുന്തിനെ ദിശ കാണിച്ച് ക്ഷണിക്കുന്നത് കാണാം.

'Buitengebieden' എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'കൃത്യത' എന്നാണ് വീഡിയോക്ക് നല്‍കിയ അടിക്കുറിപ്പ്.

Related Tags :
Similar Posts