
Photo| kinderfoundation.org
സമ്പത്തിൻ്റെ 95 ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഈ കോടീശ്വര ദമ്പതികളെ തിരഞ്ഞ് ലോകം
|രാജ്യത്തെ ഏറ്റവും സമ്പന്നരായ ദമ്പതിമാരിൽ ഒന്നായ കിൻഡേഴ്‌സിന്റെ ആസ്തി 11.3 ബില്യൺ ഡോളറാണ്
ഹൂസ്റ്റൺ: തങ്ങളുടെ സമ്പത്തിന്റെ 95 ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാറ്റിവെച്ചിരിക്കുകയാണ് ഒരു കോടീശ്വര ദമ്പതികൾ. ഹൂസ്റ്റണിലെ ശതകോടീശ്വരന്മാരായ നാൻസിയും റിച്ച് കിൻഡറുമാണ് ഈ പ്രഖ്യാപനം നടത്തിയത്. പാർക്കുകൾ, വിദ്യാഭ്യാസം, കലകൾ എന്നിവയുൾപ്പെടെയുള്ള പ്രാദേശിക ആവശ്യങ്ങൾക്ക് കൂടി ഉൾപ്പെടുത്തിയാണ് തങ്ങളുടെ സമ്പത്തിന്റെ 95% ദാനം ചെയ്തത്. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഊർജ്ജ ഇൻഫ്രാസ്ട്രക്ചർ കമ്പനികളിലൊന്നായ കിൻഡർ മോർഗന്റെ സഹസ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ നാൻസിയും റിച്ച് കിൻഡറും. തങ്ങളുടെ വിജയത്തിന് കാരണമായ നഗരത്തിന്റെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനായി ഏകദേശം 10 ബില്യൺ ഡോളർ, സംഭാവന ചെയ്യാനാണ് ഉദ്ദേശമെന്നും ABC13 യിലെ മെലാനി ലോസണി റിപ്പോർട്ട് ചെയ്യുന്നു.
തേർഡ് വാർഡിന്റെ ഹൃദയഭാഗത്തുള്ള എമാൻസിപ്പേഷൻ പാർക്കിനായി കിൻഡർ ഫൗണ്ടേഷൻ 18.5 മില്യൺ ഡോളറിന്റെ പദ്ധതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വാർത്ത വരുന്നത്. രാജ്യത്തെ ഏറ്റവും സമ്പന്നരായ ദമ്പതികളിൽ ഒന്നായ കിൻഡേഴ്‌സിന്റെ ആസ്തി 11.3 ബില്യൺ ഡോളറാണ്.
കൊച്ചുമക്കൾ നമ്മളെക്കുറിച്ച് അഭിമാനിക്കണമെന്ന് എന്നാണ് ഇവരുടെ ആഗ്രഹമായി പറയുന്നത്. നഗര ബജറ്റുകളിൽ പാർക്കുകൾക്കും ഹരിത ഇടങ്ങൾക്കും വേണ്ടിയുള്ള പണം ചെലവഴിച്ച് തുക തീർത്തുകളയുന്നതിനാലാണ് അതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നാണ് ഇവരുടെ വാദം. 2010-ൽ ബിൽ ഗേറ്റ്‌സ്, മെലിൻഡ ഫ്രഞ്ച് ഗേറ്റ്‌സ്, വാറൻ ബഫെറ്റ് എന്നിവർ ചേർന്ന് ആരംഭിച്ച ദി ഗിവിംഗ് പ്ലെഡ്ജ് എന്ന കാമ്പെയ്‌നിലും അവർ ഒപ്പുവച്ചിട്ടുണ്ട്. കോടീശ്വരന്മാർ അവരുടെ സമ്പത്തിന്റെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നുതാണ് ഈ കാമ്പയിൻ.