< Back
World
ട്രംപിന്റെ തീരുമാനം ലോകാരോഗ്യത്തേ തകർക്കുമോ; ആശങ്ക പങ്കുവെച്ച് ആരോഗ്യലോകം
World

ട്രംപിന്റെ തീരുമാനം ലോകാരോഗ്യത്തേ തകർക്കുമോ; ആശങ്ക പങ്കുവെച്ച് ആരോഗ്യലോകം

Web Desk
|
22 Jan 2025 9:36 AM IST

ഇസ്രായേലിന്റെ വംശഹത്യക്ക് ഇരയായ ഗസ മുതൽ യുദ്ധമുനമ്പിലുള്ള യു​ക്രൈൻ വ​രെയുള്ള രാജ്യങ്ങളുടെ ആരോഗ്യഅടിയന്തരാവസ്ഥയെ അതിജീവിക്കാൻ ഫണ്ട് കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ​ലോകാരോഗ്യ സംഘടനയ്ക്ക് വൻ തിരിച്ചടിയാണ് ട്രംപിന്റെ നിലപാട്

ന്യൂഡൽഹി: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെയെടുത്ത ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തീരുമാനമായിരുന്നു ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള പിന്മാറ്റം. ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളെ ബാധിക്കുന്നതാണ് തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സംഘടനയുടെ പ്രവർത്തനഫണ്ടി​ന്റെ 18 ശതമാനം യുഎസിൽ നിന്നാണ് ലഭിക്കുന്നത്. ഇത് മുടങ്ങുന്നത് ഡബ്ല്യൂ എച്ച് ഒയുടെ പ്രവർത്തനത്തെ തടസപ്പെടുത്തും. കോവിഡ് കാലത്ത് ചൈനയോട് പക്ഷപാതിത്വം കാണി​ച്ചെന്നാരോപിച്ചാണ് ട്രംപിന്റെ നടപടി. എന്നാൽ ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനം മുടങ്ങുന്നത് ലോകരാഷ്ട്രങ്ങൾക്കൊപ്പം യുഎസിന്റെ ആരോഗ്യമേഖലക്കും തിരിച്ചടിയുണ്ടാക്കുമെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

ഇസ്രായേലിന്റെ വംശഹത്യക്ക് ഇരയായ ഗസ മുതൽ യുദ്ധമുനമ്പിലുള്ള യു​ക്രെയിൻ വ​രെയുള്ള രാജ്യങ്ങളുടെ ആരോഗ്യഅടിയന്തരാവസ്ഥയെ അതിജീവിക്കാൻ ഫണ്ട് കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ​ലോകാരോഗ്യ സംഘടനയ്ക്ക് വൻ തിരിച്ചടിയാണ് ട്രംപിന്റെ നിലപാട്.

ലോകത്തെ ദരിദ്രരാജ്യങ്ങളിൽ വാക്സിനേഷനുകൾക്ക് നേതൃത്വം നൽകുന്നത് ഡബ്ല്യൂഎച്ച്ഒ ആണ്. ഈ പ്രവർത്തനങ്ങ​ളെയും ബാധിക്കും. 2024-2025 ൽ ഏജൻസിയുടെ ബജറ്റ് 6.8 ബില്യൺ ഡോളറായിരുന്നു (58,884 കോടി രൂപ).

ക്ഷയരോഗനിർമാർജന പ്രവർത്തനങ്ങളുടെ ഫണ്ടിന്റെ 50 ശതമാനവും എയ്ഡസ് പോലുള്ള ലൈംഗികമായി പകരുന്ന രോഗങ്ങൾക്കുള്ള ഫണ്ടിങ്ങിന്റെ 75 ശതമാനവും നൽകുന്നത് യുഎസാണ്.ഡബ്ല്യുഎച്ച്ഒയുമായി ചേർന്ന് പ്രവർത്തിക്കുന്ന യുഎസ് ജീവനക്കാരെയും കരാറുകാരെയും തിരികെ വിളിച്ച് നിയമിക്കുമെന്നും ട്രംപിന്റെ ഉത്തരവിൽ പറയുന്നു.


Related Tags :
Similar Posts