< Back
World
പുടിനെ പിടികൂടാൻ സൈന്യത്തെ അയക്കുമോ?  മറുപടി പറഞ്ഞ് ട്രംപ്‌
World

പുടിനെ പിടികൂടാൻ സൈന്യത്തെ അയക്കുമോ? മറുപടി പറഞ്ഞ് ട്രംപ്‌

റിഷാദ് അലി
|
10 Jan 2026 5:54 PM IST

യുക്രെയ്ൻ - റഷ്യ യുദ്ധത്തിൽ തനിക്ക് വലിയ നിരാശയുണ്ടെന്നും ട്രംപ്

വാഷിങ്ടൺ: വെനസ്വേലയിലേത് പോലെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ പിടികൂടാൻ സൈന്യത്തെ അയക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് .

ഇതിൻ്റെ ആവശ്യമില്ലെന്നും പുടിനുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും ട്രംപ് പറഞ്ഞു. അതേസമയം യുക്രെയ്ൻ യുദ്ധം നീണ്ടുപോകുന്നതിൽ ട്രംപ് കടുത്ത നിരാശ രേഖപ്പെടുത്തി.

മഡുറോയുടെ അറസ്റ്റിനു പിന്നാലെ, അടുത്തത് പുട്ടിനായിരിക്കുമെന്ന യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയുടെ പരാമർശങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

‘‘ അതൊന്നും ആവശ്യമായി വരുമെന്ന് തോന്നുന്നില്ല. പുടിനുമായി എനിക്ക് നല്ല ബന്ധമാണുള്ളത്. അത് തുടരുമെന്നാണ് ഞാൻ കരുതുന്നത്’’– ട്രംപ് പറഞ്ഞു. യുഎസ് എണ്ണ-വാതക കമ്പനികളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

യുക്രെയ്ൻ - റഷ്യ യുദ്ധത്തിൽ തനിക്ക് വലിയ നിരാശയുണ്ട്. താൻ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതും എളുപ്പമുള്ള ഒന്നായിരിക്കുമെന്നാണ് കരുതിയതെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ മാസം 31,000 പേർ യുദ്ധത്തിൽ കൊല്ലപ്പെട്ടെന്നും ഇതിൽ ഭൂരിഭാഗവും റഷ്യൻ സൈനികരാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം റഷ്യയുടെ സാമ്പത്തിക നില മോശമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

മഡുറോയെ പിടികൂടിയ ശേഷം "ഏകാധിപതികളെ പിടികൂടുന്ന കാര്യത്തിൽ യുഎസിന് എന്താണ് ചെയ്യേണ്ടതെന്ന് അറിയാം" എന്ന് സെലൻസ്കി പറഞ്ഞിരുന്നു.

Related Tags :
Similar Posts