< Back
World
കരടിയോട് വാതില്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് യുവതി; പിന്നീട് സംഭവിച്ചത്!
World

കരടിയോട് വാതില്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് യുവതി; പിന്നീട് സംഭവിച്ചത്!

Web Desk
|
27 Nov 2021 7:47 AM IST

എന്നാല്‍ സൂസൻ കെഹോ എന്ന യുവതി ചെയ്തത് കണ്ട് അത്ഭുതപ്പെടുകയാണ് സോഷ്യല്‍മീഡിയ

അപ്രതീക്ഷിതമായി ഒരു ഭീമന്‍ കരടിയെ വീട്ടില്‍ കണ്ടാല്‍ എന്തുചെയ്യും. ശരിക്കും പേടിച്ചു വീടിനു പുറത്തേക്ക് ഓടുമല്ലേ. എന്നാല്‍ സൂസൻ കെഹോ എന്ന യുവതി ചെയ്തത് കണ്ട് അത്ഭുതപ്പെടുകയാണ് സോഷ്യല്‍മീഡിയ. കരടിയെ കണ്ട സൂസന്‍ വന്യമൃഗത്തോട് വീടിനു പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയാണ് ചെയ്തത്. കൂടാതെ വാതില്‍ അടയ്ക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. സൂസന്‍റെ സംയമനത്തോടുള്ള പെരുമാറ്റവും കരടിയും അനുസരണയും വൈറലായിരിക്കുകയാണ്.

സൂസന്‍ തന്നെയാണ് വീഡിയോ റെക്കോഡ് ചെയ്തത്. സൂസന്‍ വാതില്‍ തുറക്കുമ്പോള്‍ പൂമുഖത്ത് ഭീമാകാരനായ ഒരു കരടി ഇരിക്കുന്നതു കാണാം. സൂസൻ കരടിയോട് വാതിലടച്ച് പുറത്തേക്ക് പോകാൻ സൌമ്യമായി ആവശ്യപ്പെട്ടു. കരടി പതുക്കെ അകത്തേക്ക് വന്ന് വീടിനു ചുറ്റും കണ്ണോടിച്ചു. പെട്ടെന്നാണ് അത് യുവതിയുടെ ശബ്ദം കേള്‍ക്കുന്നത്. പിന്നീട് വാതില്‍ പതിയെ പതിയെ അടയ്ക്കുകയായിരുന്നു. നിമിഷനേരം കൊണ്ടാണ് വീഡിയോയെ കാഴ്ചക്കാര്‍ ഏറ്റെടുത്തത്. ''കരടികളുടെ ഭാഷയെക്കുറിച്ച് തങ്ങള്‍ക്കറിയില്ലെങ്കിലും പക്ഷേ, ഈ കരടി അങ്ങേയറ്റം അനുസരണയുള്ളവനായിരുന്നു, ആ സ്ത്രീയുടെ വാക്കുകൾ കേട്ട് നിശബ്ദമായി വീടു വിട്ടു'' വീഡിയോ കണ്ടവര്‍ കുറിച്ചു.



Related Tags :
Similar Posts