< Back
World
ഞാൻ എന്റെ ഭർത്താവിനെ തിന്നുകയാണ്: ഭർത്താവിന്റെ ചിതാഭസ്മം തിന്ന് ജീവിക്കുന്ന യുവതിയുടെ കഥ
World

'ഞാൻ എന്റെ ഭർത്താവിനെ തിന്നുകയാണ്': ഭർത്താവിന്റെ ചിതാഭസ്മം തിന്ന് ജീവിക്കുന്ന യുവതിയുടെ കഥ

Web Desk
|
18 Feb 2026 2:06 PM IST

ഏഴ് വർഷങ്ങൾക്ക് മുമ്പ് 'മൈ സ്ട്രേഞ്ച് അഡിക്ഷൻ' എന്ന ഒരു ടെലിവിഷൻ ഷോയിലാണ് തന്റെ വിചിത്രമായ ലഹരി അടിമത്തത്തെക്കുറിച്ച് 26കാരിയായ കാസി തുറന്നുപറയുന്നത്

ടെന്നസ്: നെറ്റി ചുള്ളിക്കാൻ വരട്ടെ, ഇത് സ്ഥിരം കേട്ട് പരിചയിച്ച പതിവ് കഥയല്ല. തന്റെ ഭർത്താവിനെ ജീവനോളം സ്നേഹിച്ച ദുഃഖിതയായ ഒരു ഭാര്യയുടെ കഥയാണ്. ഏഴ് വർഷങ്ങൾക്ക് മുമ്പ് 'മൈ സ്ട്രേഞ്ച് അഡിക്ഷൻ' എന്ന ഒരു ടെലിവിഷൻ ഷോയിലാണ് തന്റെ വിചിത്രമായ ലഹരി അടിമത്തത്തെക്കുറിച്ച് 26കാരിയായ കാസി തുറന്നുപറയുന്നത്. തന്റെ മരിച്ചുപോയ ഭർത്താവിന്റെ ചിതാഭസ്മം നുണയലാണ് കാസിയെ പിടികൂടിയ ലഹരി. ഭർത്താവിന്റെ ചിതാഭസ്മം കഴിക്കുന്ന ശീലത്തെ കുറിച്ച് ഷോയിൽ കാസി വിശദീകരിക്കുന്നു.

2009ലാണ് കാസി ഷോണിനെ കണ്ടുമുട്ടുന്നത്. 10 മാസത്തിനുള്ളിൽ അവർ വിവാഹിതരാവുകയും ചെയ്തു. നിർഭാഗ്യവശാൽ, ആസ്ത്മ ബാധിതനായ ഷോൺ പെട്ടെന്നൊരു ദിവസം മരണപ്പെട്ടു. തന്റെ ഭർത്താവിന്റെ മരണം കാസിക്ക് അവളുടെ ലോകം അവസാനിക്കുന്നതിന് തുല്യമായിരുന്നു. എന്നാൽ ഭർത്താവിന്റെ ചാരത്തിൽ നിന്ന് അവൾ ഊർജം കണ്ടെത്തി. പോകുന്നിടത്തെല്ലാം ഷോണിന്റെ ചിതാഭസ്മം നിറച്ച പെട്ടി കാസി കൊണ്ടുപോകുമായിരുന്നു. 'ഞാൻ എന്റെ ഭർത്താവിനെ എല്ലായിടത്തും കൊണ്ടുപോകും. പലചരക്ക് കട, ഷോപ്പിങ്, സിനിമകൾ, റെസ്റ്റോറന്റുകൾ എന്നിങ്ങനെ എല്ലായിടത്തും' അഭിമുഖത്തിൽ കാസി പറഞ്ഞു.

ഒരു ദിവസം, ഭർത്താവിന്റെ ചിതാഭസ്മം മറ്റൊരു പെട്ടിയിലേക്ക് മാറ്റുന്നതിനിടെ അതിൽ നിന്ന് കുറച്ച് കാസിയുടെ കൈകളിലേക്ക് തെറിച്ചു. ചാരം തുടയ്ക്കാൻ അവൾ ആഗ്രഹിച്ചില്ല. അതിനാൽ, അവൾ വിരലുകൾ നക്കാൻ തുടങ്ങി, അതിനുശേഷം അവൾക്ക് അത് നിർത്താൻ കഴിഞ്ഞിട്ടില്ല. തന്റെ വിരലുകൾ ഒരു ദിവസം അഞ്ച് തവണയെങ്കിലും ചാരത്തിൽ മുക്കി നുണയുമെന്ന് കാസി പറയുന്നു. 'ചീഞ്ഞ മുട്ടയുടെയും മണലിന്റെയോ രുചിയാണ് ചാരത്തിനെന്നും കാസി പറഞ്ഞു.

Similar Posts