< Back
World
‘സ്ത്രീകൾ പൂക്കളാണ്, വീട്ടുവേലക്കാരികളല്ല’; ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ
World

‘സ്ത്രീകൾ പൂക്കളാണ്, വീട്ടുവേലക്കാരികളല്ല’; ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ

Web Desk
|
19 Dec 2024 6:05 PM IST

പൂവിനെ പരിപാലിക്കുന്നതുപോലെയാകണം ഒരു സ്ത്രീയോട് പെരുമാറേണ്ടത് എന്ന് ആയത്തുല്ല അലി ഖാംനഇ പറഞ്ഞു

തെഹ്‌റാൻ: ഇറാനിലെ സ്ത്രീകളെക്കുറിച്ച് പരാമർശവുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ. സ്ത്രീ ഒരു അതിലോലമായ പുഷ്പമാണ് എന്നും അവർ വീട്ടുവേലക്കാരികളല്ല എന്നും അദ്ദേഹം എക്സിൽ കുറിച്ചു.

'ഒരു സ്ത്രീ ലോലമായ ഒരു പൂവാണ്, അടുക്കളക്കാരിയല്ല. പൂവിനെ പരിപാലിക്കുന്നതുപോലെയാകണം ഒരു സ്ത്രീയോട് പെരുമാറേണ്ടത്. പൂവിനെ നല്ലതു പോലെ പരിചരിക്കേണ്ടതുണ്ട്. അതിന്റെ പുതുമയും സുഗന്ധവും പ്രയോജനപ്പെടുത്തുകയും വായുവിനെ സുഗന്ധപൂരിതമാക്കാൻ ഉപയോഗപ്പെടുത്തുകയും വേണം' എന്ന് അദ്ദേഹം പറഞ്ഞു.

കുടുംബത്തില്‍ സ്ത്രീകളുടേയും പുരുഷന്‍മാരുടേയും പങ്കാളിത്തത്തെക്കുറിച്ചും അദ്ദേഹം ട്വീറ്റ് ചെയ്തു. 'ഒരു കുടുംബത്തിന്റെ ചെലവുകളുടെ ഉത്തരവാദിത്വം പുരുഷനാണ്. അതുപോലെ കുഞ്ഞുങ്ങളെ പരിപാലിക്കേണ്ടതിന്റെ ചുമതല സ്ത്രീകള്‍ക്കാണ്. ഈ ചുമതലകള്‍ ഒരിക്കലും മേധാവിത്വത്തെ സൂചിപ്പിക്കുന്നതല്ല. ഇവ രണ്ടും വ്യത്യസ്ത റോളുകളാണ്. പുരുഷന്‍മാരുടേയും സ്ത്രീകളുടേയും അവകാശങ്ങള്‍ ഇതിന്റെ അടിസ്ഥാനത്തിൽ നിര്‍ണയിക്കാനാകില്ല' എന്നും അദ്ദേഹം വ്യക്തമാക്കി.

Similar Posts