< Back
World
യഹ്‍യ സിൻവാർ ഹമാസിന്റെ പുതിയ തലവൻ
World

യഹ്‍യ സിൻവാർ ഹമാസിന്റെ പുതിയ തലവൻ

Web Desk
|
7 Aug 2024 6:29 AM IST

ഇസ്മാഈൽ ഹനിയ്യയുടെ പിൻഗാമിയായിട്ടാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്

ഗസ്സ സിറ്റി: ഹമാസിന്റെ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനായി യഹ്‍യ സിൻവാറിനെ തെര​ഞ്ഞെടുത്തു. കഴിഞ്ഞയാഴ്ച തെഹ്റാനിൽ​ കൊല്ലപ്പെട്ട ഇസ്മാഈൽ ഹനിയ്യയുടെ പിൻഗാമിയായിട്ടാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്.

​ഗസ്സയിൽ പ്രസ്ഥാനത്തെ നയിക്കുകയാണ് നിലവിൽ സിൻവാർ. ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരൻ ഇദ്ദേഹമാണെന്നാണ് കരുതപ്പെടുന്നത്.

2017ലാണ് സിൻവാർ ഗസ്സയിലെ ഹമാസിന്റെ തലപ്പത്തേക്ക് വരുന്നത്. 22 വർഷത്തോളം ഇസ്രായേൽ ജയിലിലായിരുന്ന ഇദ്ദേഹം 2011ൽ മോചിതനായി. ഹമാസിന്റെ സുരക്ഷാ സംവിധാനങ്ങളുടെ സ്ഥാപകരിലൊരാളാണ് സിൻവാർ.

Similar Posts