< Back
Kerala

Kerala
തൃശൂർ കേച്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു
|4 March 2022 8:09 AM IST
രണ്ടംഗസംഘം വീട്ടിൽ നിന്നും വിളിച്ചിറക്കി വീടിന്റെ മുൻവശത്ത് വെച്ച് വയറിൽ കുത്തുകയായിരുനെന്നാണ് സാക്ഷികൾ പറയുന്നത്
തൃശൂർ കേച്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു. കേച്ചേരി കറുപ്പം വീട്ടിൽ അബൂബക്കറിനെ മകൻ ഫിറോസാണ് മരിച്ചത്. ഇന്ന് പുലർച്ചെ 12 മണിയോടെയാണ് സംഭവം. രണ്ടംഗസംഘം വീട്ടിൽ നിന്നും വിളിച്ചിറക്കി വീടിന്റെ മുൻവശത്ത് വെച്ച് വയറിൽ കുത്തുകയായിരുനെന്നാണ് സാക്ഷികൾ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ഫിറോസിനെ സംഭവം നടന്ന ഉടനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മത്സ്യം,ഇറച്ചി വില്പനകാരനാണ് ഫിറോസ്