< Back
World
Praggnanandhaa draws with Carlsen

പ്രഗ്നാനന്ദയും മാഗ്നസ് കാൾസനും

World

ലോക ചെസ് ചാമ്പ്യനെ ഇന്നറിയാം; ഇന്ത്യയുടെ പ്രഗ്നാനന്ദയും മാഗ്നസ് കാൾസനും നേര്‍ക്കുനേര്‍

Web Desk
|
24 Aug 2023 6:51 AM IST

ബുധനാഴ്ച നടന്ന രണ്ടാം ഗെയിമും സമനില ആയതോടെയാണ് ഫൈനൽ ടൈ ബ്രേക്കറിലേക്ക് കടന്നത്

ബകു: ചെസ് ലോകകപ്പ് ഫൈനലിൽ ഇന്ന് ടൈ ബ്രേക്കർ. ഇന്ത്യയുടെ പ്രഗ്നാനന്ദയും നോർവേ താരം മാഗ്നസ് കാൾസനും തമ്മിൽ വൈകിട്ട് 4.30നാണ് മത്സരം. ബുധനാഴ്ച നടന്ന രണ്ടാം ഗെയിമും സമനില ആയതോടെയാണ് ഫൈനൽ ടൈ ബ്രേക്കറിലേക്ക് കടന്നത്.

ഒരു മണിക്കൂറോളം മാത്രം നീണ്ട പോരാട്ടത്തിൽ 30 നീക്കങ്ങൾക്കൊടുവിലാണ് കാൾ‌സനും പ്രഗ്നാനന്ദയും രണ്ടാം ഗെയിമിലും സമനില അംഗീകരിച്ചത്. ചൊവ്വാഴ്ച നടന്ന ആദ്യ ഗെയിം 35 നീക്കങ്ങള്‍ക്കൊടുവില്‍ സമനിലയിൽ പിരിഞ്ഞിരുന്നു. ഇന്ന് നടക്കുന്ന ടൈ ബ്രേക്കറിൽ ലോക ചെസ് ചാമ്പ്യനെ തീരുമാനിക്കും. വിശ്വനാഥൻ ആനന്ദിനു ശേഷം ചെസ് ലോകകപ്പിന്‍റെ ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ. ആനന്ദ് രണ്ടു വട്ടം ലോകകപ്പ് ചാമ്പ്യനായിട്ടുണ്ട്. ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറന്‍റെ എതിരാളിയെ തീരുമാനിക്കുന്ന കാൻഡിഡേറ്റ് ചെസിനും പ്രഗ്നാനന്ദ യോഗ്യത നേടിയിട്ടുണ്ട്.

Similar Posts