Quantcast

ബാര്‍ക്ക് റേറ്റിങ്; അര്‍ണബ് ഗോസ്വാമി നല്‍കിയത് അമ്പത് ലക്ഷം രൂപ, കുടുംബത്തെ വിദേശങ്ങളിലും കൊണ്ടുപോയി- വെളിപ്പെടുത്തലുമായി പാര്‍ത്ഥോ ദാസ്ഗുപ്ത

പന്ത്രണ്ടായിരം ഡോളര്‍ ഒരു വേളയിലും മൂന്നു വര്‍ഷങ്ങളിലായി നാല്‍പ്പത് ലക്ഷയും രൂപയും കൈപ്പറ്റി എന്നാണ് ഇദ്ദേഹം പറയുന്നത്

MediaOne Logo

  • Published:

    25 Jan 2021 6:16 AM GMT

ബാര്‍ക്ക് റേറ്റിങ്; അര്‍ണബ് ഗോസ്വാമി നല്‍കിയത് അമ്പത് ലക്ഷം രൂപ, കുടുംബത്തെ വിദേശങ്ങളിലും കൊണ്ടുപോയി- വെളിപ്പെടുത്തലുമായി പാര്‍ത്ഥോ ദാസ്ഗുപ്ത
X

തങ്ങള്‍ക്ക് അനുകൂലമായി റേറ്റിങ്ങില്‍ കൃത്രിമം കാണിക്കാന്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി തനിക്ക് 40 ലക്ഷത്തിലധികം രൂപ നല്‍കിയതായി ബാര്‍ക്ക് മുന്‍ സിഇഒ പാര്‍ത്ഥോ ദാസ് ഗുപ്ത. ടിആര്‍പി അഴിമതി കേസില്‍ ഫയല്‍ ചെയ്തിട്ടുള്ള അനുബന്ധ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

പന്ത്രണ്ടായിരം ഡോളര്‍ ഒരു വേളയിലും മൂന്നു വര്‍ഷങ്ങളിലായി നാല്‍പ്പത് ലക്ഷയും രൂപയും കൈപ്പറ്റി എന്നാണ് ഇദ്ദേഹം പറയുന്നത്. ചാനലിന്‍റെ ബാര്‍ക് റേറ്റിങ്ങില്‍ കൃത്രിമം കാണിച്ചു നല്‍കുന്നതിനായിരുന്നു പ്രതിഫലം. ദാസ്ഗുപ്ത, ബാര്‍ക് മുന്‍ സിഒഒ റൊമിള രാംഗര്‍ഹിയ, റിപ്പബ്ലിക് മീഡിയ നെറ്റ് വര്‍ക്ക് സിഇഒ വികാസ് കാഞ്ചന്താനി എന്നിവര്‍ക്കെതിരെയാണ് അനുബന്ധ കുറ്റപത്രം. നേരത്തെ, ദാസ്ഗുപ്തയും അര്‍ണബും നടത്തിയ വാട്‌സ് ആപ്പ് ചാറ്റിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിരുന്നു.

"2004ല്‍ അര്‍ണബ് ഗോസ്വാമിയെ അറിയാം. ടൈംസ് നൗവില്‍ ഒന്നിച്ചു ജോലി ചെയ്തിട്ടുണ്ട്. 2013ലാണ് ബാര്‍കില്‍ സിഇഒ ആയി പ്രവേശിച്ചത്. 2017ല്‍ അര്‍ണബ് റിപ്പബ്ലിക് ടിവി ലോഞ്ച് ചെയ്തു. ലോഞ്ചിനു മുമ്പു തന്നെ ഞങ്ങള്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. സഹായിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ടിആര്‍പി സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് തനിക്കറിയാം എന്ന് അര്‍ണബ് ഗ്രഹിച്ചിരുന്നു. 2017ല്‍ അര്‍ണബ് ആറായിരം ഡോളര്‍ നല്‍കി. കുടുംബ സമേതം ഫ്രാന്‍സിലേക്കും സ്വിറ്റ്സര്‍ലാന്‍ഡിലേക്കും സന്ദര്‍ശനം സംഘടിപ്പിച്ചു നല്‍കി. 2019ല്‍ വീണ്ടും ആറായിരം ഡോളര്‍ തന്നു. സ്വീഡനിലേക്കും ഡെന്‍മാര്‍ക്കിലേക്കും കുടുംബസമേതം യാത്ര ഒരുക്കി നല്‍കി. 2017ല്‍ ഐടിസി പാരെല്‍ ഹോട്ടലില്‍ വച്ച് 20 ലക്ഷം പണം നല്‍കി. 2018,2019 വര്‍ഷങ്ങളിലും 10 ലക്ഷം രൂപ വീതം നല്‍കി." അദ്ദേഹം വെളിപ്പെടുത്തി.

TAGS :

Next Story