Quantcast

'രാജ്യദ്രോഹി അര്‍ണബിനെ അറസ്റ്റ് ചെയ്യുക'; ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി ഹാഷ് ടാഗ് #ArrestTraitorArnab

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ പോലും അർണബ് അറിഞ്ഞിരുന്നു എന്നത് മോദി സർക്കാറിനെ പ്രതികൂട്ടിലാക്കുന്നതാണ്

MediaOne Logo

  • Published:

    21 Jan 2021 4:03 AM GMT

രാജ്യദ്രോഹി അര്‍ണബിനെ അറസ്റ്റ് ചെയ്യുക; ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി ഹാഷ് ടാഗ് #ArrestTraitorArnab
X

റിപബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അർണബ് ഗോസ്വാമിയുടെ വാട്സ് ആപ്പ് ചാറ്റ് പുറത്തുവന്നതിന് പിന്നാലെ കടുത്ത വിമര്‍ശനവുമായി ട്വിറ്ററില്‍ ക്യാംമ്പെയിന്‍. പുല്‍വാമ ആക്രമണം നേരത്തെ അറിഞ്ഞിരുന്നു എന്ന അർണബ് ഗോസ്വാമിയുടെ വാട്സ് ആപ്പ് ചാറ്റ് പുറത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് ട്വിറ്ററില്‍ അര്‍ണബിനെതിരെ രൂക്ഷ പരിഹാസവും വിമര്‍ശനവും ഉയര്‍ത്തിയത്. #ArrestTraitorArnab എന്ന ഹാഷ് ടാഗാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ട്വിറ്റര്‍ ട്രെന്‍ഡിങ്ങില്‍ മുന്നിലെത്തിയത്.

'നാല്‍പ്പത് ജവാന്‍മാരുടെ രക്തരൂക്ഷിതമായ കൊലപാതകം തെരഞ്ഞെടുപ്പില്‍ വിജയിക്കാനും ടി.ആര്‍.പി ഉയര്‍ത്താനും അവര്‍ ഉപയോഗിച്ചു. ഇതാണ് ബി.ജെ.പി, മോദി, അര്‍ണബ്. ഏറെ വൈകുന്നതിന് മുമ്പേ അര്‍ണബിനെ അറസ്റ്റ് ചെയ്യൂ, എല്ലാ അവിശുദ്ധ കൂട്ടുകെട്ടുകളും വെളിപ്പെടട്ടെ', എന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് #ArrestTraitorArnab എന്ന ക്യാംമ്പെയിന്‍ ഏറ്റെടുത്ത് കുറിച്ചത്.

ये भी पà¥�ें- 'അര്‍ണബിനെ കോര്‍ട്ട് മാര്‍ഷ്യലിന് വിധേയമാക്കുമോ?' രൂക്ഷ വിമര്‍ശനവുമായി ശിവസേന

ये भी पà¥�ें- ''രാജ്യ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നു, പട്ടാളക്കാരുടെ മരണം ആഘോഷിക്കുന്നു''; അര്‍ണബിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ശശി തരൂര്‍

2019 ഫെബ്രുവരി പതിനാലിന് പുല്‍വാമയിലെ തീവ്രവാദ ആക്രമണം നടന്നത്. 40 ഇന്ത്യന്‍ സൈനികരുടെ മരണത്തിന് ഇടയാക്കിയ തീവ്രവാദ ആക്രമണത്തിലും ടി.ആര്‍.പി റേറ്റിംഗിന് മാത്രമാണ് അര്‍ണബ് ഗോസ്വാമി പ്രാധാന്യം നല്‍കിയതെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന വാട്‌സ്ആപ്പ് ചാറ്റുകള്‍. പുല്‍വാമ ആക്രമണം മറ്റെല്ലാ മാധ്യമങ്ങളേക്കാളും നേരത്തെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞതിലൂടെ തങ്ങള്‍ക്ക് വന്‍വിജയം നേടാനായെന്നാണ് അര്‍ണബിന്‍റെ ചാറ്റില്‍ പറയുന്നത്. ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയുമായുള്ള ചാറ്റുകളുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

2019 ഫെബ്രുവരി പതിനാലിന് പുല്‍വാമ ആക്രമണം നടന്ന ദിവസം വൈകീട്ട് 4.19നും 5.45നും ഇടയിലുള്ള ചാറ്റില്‍ ഈ വര്‍ഷം കശ്മീരില്‍ നടന്ന ഏറ്റവും വലിയ തീവ്രവാദ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മറ്റെല്ലാവരേക്കാളും 20 മിനിറ്റ് മുന്‍പിലാണ് തങ്ങളെന്നാണ് അര്‍ണബ് പറയുന്നത്. ‘ഈ ആക്രമണം നമുക്ക് വന്‍വിജയമാക്കാനായി’ എന്നും അര്‍ണബ് പറയുന്നുണ്ട്. ഈ ചാറ്റില്‍ മോദിയെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.

അതേ വര്‍ഷം ഫെബ്രുവരി 23ന് നടന്നെന്ന് പറയുന്ന ചാറ്റില്‍ 'മറ്റൊരു വലിയ കാര്യം ഉടന്‍ സംഭവിക്കും' എന്ന് അര്‍ണബ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കൂടാതെ, അതിന് അര്‍ണാബിന് ബാര്‍ക്ക് സി.ഇ.ഒ ആശംസ അറിയിക്കുകയും ചെയ്യുന്നുണ്ട്.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ പോലും അർണബ് അറിഞ്ഞിരുന്നു എന്നത് മോദി സർക്കാറിനെ പ്രതികൂട്ടിലാക്കുന്നതാണ്. അര്‍ണബിന്‍റെ വാട്ട്സ്ആപ്പ് ചാറ്റുകള്‍ പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസും ശിവസേനയും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി രംഗത്തുവന്നു. അർണബിന്‍റെ വാട്സ്ആപ്പ് ചാറ്റുകൾ രാജ്യസുരക്ഷയെ ബാധിക്കുന്നതെന്നാണ് കോൺഗ്രസ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്‍റ് തലവൻ രൺദീപ് സർജ്വാല വ്യക്തമാക്കിയത്. അര്‍ണബിനെ കോര്‍ട്ട് മാര്‍ഷ്യലിന് വിധേയമാക്കുമോ? എന്ന് ശിവസേന ചോദിച്ചു. രാജ്യത്തെ ആഭ്യന്തര സുരക്ഷ വിവരങ്ങളുടെ ചോര്‍ച്ചയാണ് ഇവിടെ സംഭവിച്ചതെന്നും അര്‍ണബിനെതിരെ നടപടി സ്വീകരിക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.

TAGS :

Next Story