Quantcast

ഡ്യുവല്‍ ടോണില്‍ പുതിയ ഹെക്‌സ

പഴയ വിലയില്‍ തന്നെയാണ് പുതിയ ഹെക്‌സയും വിപണിയിലെത്തിയിരിക്കുന്നത്

MediaOne Logo
ഡ്യുവല്‍ ടോണില്‍ പുതിയ ഹെക്‌സ
X

റ്റാറ്റയുടെ പ്രീമിയം എസ്.യു.വി ഹെക്‌സയുടെ ഏറ്റവും പുതിയ പതിപ്പായ എക്‌സ്.എം പ്ലസ് വിപണിയിലെത്തി. രണ്ട് വര്‍ഷം മുമ്പാണ് റ്റാറ്റ ഹെക്‌സയെ അവതരിപ്പിക്കുന്നത്. ഒരു എസ്.യു.വിയായും എം.പി.വിയായും ഉപയോഗിക്കാവുന്ന ക്രോസ് ഓവര്‍ വിഭാഗത്തിലാണ് ഹെക്‌സയുടെ സ്ഥാനം. ആരേയും ആകര്‍ഷിക്കുന്ന സുന്ദരമായ രൂപ ഭാവത്തോടെയാണ് ഹെക്‌സ വിപണിയിലെത്തിയത്.

എന്നാലിപ്പേള്‍ ഒരു പടി കൂടി കടന്ന് ഡ്യുവല്‍ ടോണോട് കൂടിയാണ് മുഖം മിനുക്കിയ പുതിയ ഹെക്‌സ എത്തിയിരിക്കുന്നത്. അഞ്ച് നിറങ്ങളിലെത്തുന്ന ഹെക്‌സയില്‍ ടോപ് വേരിയന്റ് മാത്രം രണ്ട് നിറങ്ങളിലാണ് ലഭ്യമാവുക. ഇന്‍ഫിനിറ്റി ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ എന്നീ രണ്ട് നിറങ്ങളില്‍ ഈ സെഗ്‍മെന്റില്‍ റൂഫ് ലഭ്യമാകും. ചാര്‍ക്കോള്‍ ഗ്രേ കളറില്‍ ഡയമണ്ട് കട്ട് അലോയ് വീല്‍സ്, 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോര്‍ടെയിന്‍മെന്റ് സിസ്റ്റം, എന്നിവയും പത്ത് ജെ.ബി.എല്‍ സ്പീക്കറുകളും വാഹനത്തിലുണ്ടാകും.

എന്നാല്‍ ഇത്തരം ചെറിയ മാറ്റങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ എഞ്ചിനിലോ രൂപത്തിലോ ഒന്നുംതന്നെ കാതലായ ഒരു മാറ്റവും കമ്പനി വരുത്തിയിട്ടില്ല. 2.2 ലിറ്റര്‍ വെരിക്കേര്‍ ഡീസല്‍ എഞ്ചിന്‍ രണ്ട് ട്യൂണിങ് വേരിയന്റുകളിലാണ് ലഭ്യമാവുക. വെരിക്കോര്‍ 320 ട്യൂണിങ്ങില്‍ 148 ബി.എച്ച്.പി കരുത്തില്‍ പരമാവധി 320 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും, വെരിക്കോര്‍ 400 ട്യൂണിങ്ങില്‍ 154 ബി.എച്ച്.പി കരുത്തില്‍ പരമാവധി 400 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും ലഭിക്കും. ഓട്ടോമാറ്റിക് ഓപ്ഷനിലും, ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലും ഈ വാഹനം ലഭ്യമാണ്. എന്നാല്‍ പഴയ വിലയില്‍ തന്നെയാണ് പുതിയ ഹെക്‌സയും വിപണിയിലെത്തിയിരിക്കുന്നത്. 12.99 ലക്ഷം രൂപ മുതല്‍ 18.16 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.

TAGS :

Next Story