Quantcast

തലയെടുപ്പോടെ റ്റാറ്റയുടെ പുതിയ കൊമ്പന്‍

ഹാരിയറിനും,ഹെക്‌സക്കും തൊട്ട് മുകളിലായിരിക്കും ബസാഡിന്‍റെ സ്ഥാനം

MediaOne Logo
തലയെടുപ്പോടെ റ്റാറ്റയുടെ പുതിയ കൊമ്പന്‍
X

നിര്‍മ്മാണ നിലവാരത്തിലും സുരക്ഷയിലുമുള്ള റ്റാറ്റയുടെ അത്ഭുതങ്ങള്‍ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണിപ്പോള്‍ വാഹനലോകം. സിറ്റി കാറായ റ്റിയാഗോ മുതല്‍ ഫ്‌ളാഗ്ഷിപ്പ് മോഡലായ ഹെക്‌സയില്‍ വരെ റ്റാറ്റ തങ്ങളുടെ കരവിരുത് വ്യക്തമാക്കുന്നു. ഈ നിരയിലേക്കാണിപ്പോള്‍ പുതിയ 7 സീറ്റര്‍ എസ്.യു.വിയായ ബസാഡ് എത്തുന്നത്. ജനീവ ഓട്ടോ ഷോയിലാണ് റ്റാറ്റ തങ്ങളുടെ പുതിയ കൊമ്പനെ അവതരിപ്പച്ചത്. നിലവിലെ റ്റാറ്റയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായ ഹാരിയറിന് തൊട്ട് മുകളിലായിട്ടാണ് ബസാഡിന്റെ സ്ഥാനം.

അഞ്ച് സീറ്റ് എസ്.യു.വിയാണെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഏഴ് സീറ്റുള്ള കൂറ്റനൊരു എസ്.യു.വിയാണ് ബസാഡ് എന്നാണിപ്പോള്‍ റ്റാറ്റ തന്നെ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. റ്റാറ്റയുടെ തന്നെ ഒമേഗ പ്ലാറ്റ്‌ഫോമിലാണ് വാഹനമെത്തുക. ലാന്റ് റോവര്‍ ഡി8 ല്‍ നിന്നും ഉരുത്തിരിഞ്ഞതാണ് ഈ പുതിയ പ്ലാറ്റ്‌ഫോം.

ഹാരിയറിലുള്ള 2.0 ലിറ്റര്‍ ക്രയോടെക് ഡീസല്‍ എഞ്ചിന്‍ തന്നെയണ് ബസാഡിലും തുടിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലും, ഹ്യുണ്ടായിയുടെ സംഭാവനയായ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടേമറ്റിക്ക് ട്രാന്‍സ്മിഷനിലും വാഹനം ലഭ്യമാകും. ഹാരിയറിനും,ഹെക്‌സക്കും തൊട്ട് മുകളിലില്‍ നില്‍ക്കുന്ന ആഢംഭര എസ്.യു.വി വിഭാഗത്തിലാണ് ബസാഡിന്റെ സ്ഥാനം.

TAGS :

Next Story