Quantcast

പുതിയ മഹീന്ദ്ര ബൊലേറൊ, ടെസ്റ്റ് ഡ്രൈവ് ദൃശ്യങ്ങള്‍ പുറത്ത്

സുരക്ഷക്ക് പ്രാധാന്യം നല്‍കി മാറ്റങ്ങളുമായ് മഹീന്ദ്ര ബൊലേറൊ പുതിയ പതിപ്പ് പരീക്ഷണയോട്ടം നടത്തി.

MediaOne Logo
പുതിയ മഹീന്ദ്ര ബൊലേറൊ, ടെസ്റ്റ് ഡ്രൈവ് ദൃശ്യങ്ങള്‍ പുറത്ത്
X

സാധാരണക്കാരന്റെ ആഡംബര വാഹനമാണ് മഹീന്ദ്രയുടെ ബൊലേറൊ. സകുടുംബം സഞ്ചരിക്കാനാകുന്ന അത്യാവശ്യം എല്ലാ സൗകര്യങ്ങളും ഒത്തിണങ്ങിയ വാഹനം എന്ന നിലയിലാണ് ബൊലേറൊ ശ്രദ്ധിക്കപ്പെടുന്നത്. എസ്.യു.വി രംഗത്ത് മഹീന്ദ്രയുടേതായി ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വാഹനവും ബൊലേറോ തന്നെയാണ്.

ഇതിന് മുമ്പ് ബൊലേറൊ പ്ലസ് എന്ന ബാഡ്ജിങ്ങും എംഹോക്ക് എന്‍ജിനുമായി 2016ല്‍ ആയിരുന്നു ബൊലേറോ മാറ്റങ്ങളോടെ നിരത്തിലിറങ്ങിയത്. ഇത്തവണ പ്രകടമായ മാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് എത്താന്‍ പോകുന്നത്. ഹെഡ്‌ലൈറ്റ്, ബമ്പര്‍ തുടങ്ങിയ ഭാഗങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം. ബ്രേക്ക് അസിസ്റ്റ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് റിമൈന്‍ഡര്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ഈ മോഡലില്‍ ഉണ്ടാകും. ഇപ്പോള്‍ നിരത്തിലുള്ള മോഡലില്‍ 62 ബിഎച്ച്പി കരുത്ത് നല്‍കുന്ന 2.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാണ് കരുത്ത് പകരുന്നത്.

D70 എന്ന പുതിയ ബാഡ്ജിങ്ങിലെത്തുന്ന ബൊലേറോ ബിഎസ്-6 നിലവാരത്തിലുള്ള 3 സിലിണ്ടര്‍ 1.5 ലിറ്റര്‍ എംഹോക്ക് എഞ്ചിന്‍ 70 ബിഎച്ച്പിയില്‍ 3600 ആര്‍പിഎം കരുത്തും 195 Nm ടോര്‍ക്കില്‍ 1400-2200 ആര്‍പിഎം കരുത്തും ഉത്പാദിപ്പിക്കുന്നു. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്.

TAGS :

Next Story