Quantcast

അസ്ഹര്‍ അലിക്ക് സെഞ്ച്വറി നഷ്ടം; ആദ്യ ഇന്നിങ്സില്‍ പാകിസ്ഥാന്‍ 297 റണ്‍സിന് പുറത്ത്

93 റണ്‍സ് നേടി സെഞ്ച്വറിക്കരികെ പുറത്തായ അസ്ഹര്‍ അലിയും 63 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനുമാണ് ടീമിനെ മോശമല്ലാത്ത സ്കോറില്‍ എത്തിച്ചത്.

MediaOne Logo

  • Published:

    3 Jan 2021 6:45 AM GMT

അസ്ഹര്‍ അലിക്ക് സെഞ്ച്വറി നഷ്ടം; ആദ്യ ഇന്നിങ്സില്‍ പാകിസ്ഥാന്‍ 297 റണ്‍സിന് പുറത്ത്
X

ന്യൂസിലാന്‍ഡിനെതിരെയുള്ള രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സില്‍ പാകിസ്ഥാന്‍ 297 റണ്‍സിന് പുറത്ത്. 93 റണ്‍സ് നേടി സെഞ്ച്വറിക്കരികെ പുറത്തായ അസ്ഹര്‍ അലിയും 63 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനുമാണ് ടീമിനെ മോശമല്ലാത്ത സ്കോറില്‍ എത്തിച്ചത്. കിവീസിനായി കൈല്‍ ജേമിസണ്‍ അഞ്ച് വിക്കറ്റ് നേടി.

83ന് 4 എന്ന നിലയില്‍ തകര്‍ച്ച നേരിട്ട പാകിസ്ഥാനെ അഞ്ചാം വിക്കറ്റില്‍ അസ്ഹറും റിസ്വാനും ചേര്‍ന്നാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 92 റണ്‍സ് നേടി. സ്കോര്‍ 173ല്‍ നില്‍ക്കേ റിസ്വാന്‍ പുറത്തായി. പിന്നീടെത്തിയ ഫഹീം അഷ്റഫും അസ്ഹ‍റിന് മികച്ച പിന്തുണ നല്‍കി. ടീം സ്കോര്‍ 227ല്‍ നില്‍ക്കെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 56 റണ്‍സ് നേടി. സെഞ്ച്വറിക്ക് ഏഴ് റണ്‍സ് അകലെ അസ്ഹറിനെ ഹെന്‍റ്റി പുറത്താക്കുകയായിരുന്നു.

ആദ്യ ടെസ്റ്റില്‍ 101 റണ്‍സിന്‍റെ ജയം സ്വന്തമാക്കിയ ന്യൂസിലാന്‍ഡ് പരമ്പരയില്‍ 1-0 എന്ന നിലയില്‍ മുന്നിലാണ്. രണ്ടാം ഇന്നിങ്സില്‍ 373 റണ്‍സിന്‍റെ വിജയലക്ഷ്യം തേടിയിറങ്ങിയ പാകിസ്താന്‍ അവസാനദിനം 271 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു

TAGS :

Next Story